ഉപ്പുതറ: കോതപാറ മുത്തംപടി വൻമാവ് പ്രദേശത്തെ കാട്ടാനശല്യത്തിന് പരിഹാരമാവുന്നു. 75 ലക്ഷം രൂപ മുടക്കി വൈദ്യത തൂക്കുവേലിയുടെ നിർമാണം ആരംഭിച്ചു. പോലീസ് സൊസൈറ്റിയാണ് നിർമാണം കരാറെടുത്തിരിക്കുന്നത്. 5.5 കിലോമീറ്റർ ദൂരത്താണ് ഫെൻസിംഗ് നിർമിക്കുന്നത്.
ഇഞ്ചപ്പാറ, കോതപാറ, മുത്തംപടി, കൊല്ലത്തിക്കാവ്, നൻമാവ് പ്രദേശങ്ങളിലെ കർഷകർ കാട്ടാനശല്യത്തിൽ വലയുകയായിരുന്നു. കമ്പിവേലി നിർമിക്കുന്നതിന് പാറയിൽ കുഴിയെടുക്കുന്ന ജോലിയാണ് ആരംഭിച്ചിരിക്കുന്നത്. ആറു മാസംകൊണ്ട് പദ്ധതി നിർമാണം പൂർത്തിയാക്കാനാണ് ലഷ്യം. സാമൂഹിക വനവത്കരണം നടത്തിയ ഭാഗത്തുകൂടിയാണ് പദ്ധതിയുടെ ഭൂരിഭാഗവും കടന്നുപോകുന്നത്.
Tags : nattu vishesham Temporary relief for cataract surgery