x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാം ​നി​ര്‍​മി​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: August 6, 2026 12:23 AM IST | Updated: August 6, 2026 12:23 AM IST

പ്രതീകാത്മക ചിത്രം

പാ​ലാ: മീ​ന​ച്ചി​ലാ​റ്റി​ല്‍ ഉ​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​യും ദു​ര​ന്ത​വും കു​റ​യ്ക്കു​ന്ന​തി​ന് അ​ടു​ക്ക​ത്തും മൂ​ന്നി​ല​വ് ക​ട​വു​പു​ഴ ആ​റി​ലും ഡാം ​നി​ര്‍​മി​ച്ച് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നു രാ​ഷ്‌​ട്രി​യ ജ​ന​താ​ദ​ള്‍ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​വും മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് വി​ക​സ​ന സ​മ​തി​യം​ഗ​വു​മാ​യ പീ​റ്റ​ര്‍ പ​ന്ത​ലാ​നി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ര​ണ്ടു ഡാ​മു​ക​ൾ നി​ര്‍​മി​ച്ചാ​ല്‍ എ​ല്ലാ വ​ര്‍​ഷ​വും മ​ഴ​ക്കാ​ല​ത്ത് മീ​ന​ച്ചി​ലാ​റ്റി​ല്‍ ഉ​ണ്ടാ​കു​ന്ന അ​പ്ര​തീ​ക്ഷി​ത വെ​ള്ള​പ്പൊ​ക്ക​വും മു​ന്നി​ല​വ്, തീ​ക്കോ​യി, ഈ​രാ​റ്റു​പേ​ട്ട, പാ​ലാ, കി​ട​ങ്ങൂ​ര്‍, ഏ​റ്റു​മാ​നൂ​ര്‍​ഭാ​ഗ​ത്തും തു​ട​ര്‍​ന്ന് പ​ടി​ഞ്ഞാ​റ​ന്‍ ഭാ​ഗ​ത്തേ​ക്കു​ള്ള വെ​ള്ള​പ്പൊ​ക്ക ദു​രി​ത​വും ഒ​രു പ​രി​ധി വ​രെ കു​റ​യ്ക്കു​വാ​ന്‍ സാ​ധി​ക്കും.

1984 ഫെ​ബ്രു​വ​രി 18 ന് ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി കെ. ​ക​രു​ണാ​ക​ര​ന്‍ അ​ടു​ക്ക​ത്ത് ഡാം ​നി​ര്‍​മി​ക്കു​ന്ന​തി​ന് ത​റ​ക്ക​ല്ല് ഇ​ട്ടി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ര്‍​പ്പും സ്ഥ​ലം ഏ​റ്റെ​ടു ക്കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ളും പ​രി​സ്ഥി​തി പ്ര​ശ്ന​വും രാ​ഷ്ട്രീ​യ എ​തി​ര്‍​പ്പു​ക​ളു​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് ത​ട​സ​മാ​യ​ത്. വെ​ള്ള​പ്പൊ​ക്കം മൂ​ല​മു​ണ്ടാ​കു​ന്ന ദു​രി​ത​വും വ​ന്‍ ന​ഷ്ട​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പീ​റ്റ​ര്‍ പ​ന്ത​ലാ​നി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews dam

Recent News

Corehub Up