x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ന്‍​സ് കോ​ട​തി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 27, 2026 02:05 AM IST | Updated: September 27, 2026 02:05 AM IST

മൂ​വാ​റ്റു​പു​ഴ കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ന്‍​സ് കോ​ട​തി (ന​മ്പ​ര്‍ 2) ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് സ​തീ​ഷ് നൈ​നാ​ന്‍ ഉ​ദ്ഘാ

മൂ​വാ​റ്റു​പു​ഴ: അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്റ്റ് ആ​ൻഡ് സെ​ഷ​ന്‍​സ് കോ​ട​തി (ന​മ്പ​ര്‍ 2) മൂ​വാ​റ്റു​പു​ഴ കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് സ​തീ​ഷ് നൈ​നാ​ന്‍ പു​തി​യ കോ​ട​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി.​കെ. ആ​രി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ ജ​ഡ്ജി കെ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മൂ​വാ​റ്റു​പു​ഴ എം​എ​സി​ടി ജ​ഡ്ജി കെ.​എ​ന്‍. ഹ​രി​കു​മാ​ര്‍, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​ല്‍.​എ. അ​ജി​ത്, ട്ര​ഷ​റ​ര്‍ സി.​പി. മ​ഹേ​ഷ്, മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​ര്‍​ഗീ​സ് മാ​ത്യു, പോ​ള്‍ ജോ​സ​ഫ്, തോ​മ​സ് ജോ​ണ്‍, എ​ന്‍. ര​മേ​ശ്, എം. ​ജ​യ​ലാ​ല്‍, എ​ന്‍.​പി. ത​ങ്ക​ച്ച​ന്‍, തോ​മ​സ് അ​ധി​കാ​രം, ജോ​സ് വ​ര്‍​ഗീ​സ്, ഷൈ​ന്‍ ജേ​ക്ക​ബ്, ജി. ​സു​രേ​ഷ്, ജോ​ണി കു​ര്യാ​ക്കോ​സ്, ജോ​ഷി ജോ​സ​ഫ്, എ​ബ്ര​ഹാം ജോ​സ​ഫ്, വി​ജു ച​ക്കാ​ല​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മൂ​വാ​റ്റു​പു​ഴ കോ​ട​തി സ​മു​ച്ച​യ​ത്തി​ന് അ​നു​ബ​ന്ധ​മാ​യി ഏ​ഴ് നി​ല​ക​ളു​ള്ള കോ​ര്‍​ട്ട് അ​നെ​ക്സും കൂ​ടു​ത​ല്‍ കോ​ട​തി​ക​ളും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി.​കെ. ആ​രി​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up