കോട്ടത്തറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നൽകിയ പൗരസ്വീകരണത്തിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് പ്രസംഗിക്കുന്നു.
വെണ്ണിയോട്: കേരളത്തിലെ കൃഷിവകുപ്പിനെ കർഷകരക്ഷാകേന്ദ്രമാക്കി മാറ്റുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. കോട്ടത്തറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നൽകിയ പൗരസ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2021 മുതൽ കാലവർഷക്കെടുതി കാരണം കർഷകർക്ക് നൽകാനുണ്ടായിരുന്ന നഷ്ടപരിഹാരം വിതരണം ചെയ്യാൻ നടപടികൾ പൂർത്തിയായെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗശല്യം കാരണം കൃഷിനശിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയായി വർധിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
ഭരണസമിതിയുടെ പ്രത്യേക ആദരം പ്രസിഡന്റും സ്ഥിരം സമിതി അധ്യക്ഷരും ചേർന്ന് മന്ത്രിക്ക് നൽകി. വിവിധ സംഘടനകൾ, സ്ഥാപന മേധാവികൾ എന്നിവർ മന്ത്രിയെ ഹാരാർപ്പണം നടത്തി. വിവിധ മേഖലയിൽ മികവുതെളിയിച്ച പ്രതിഭകളെ മന്ത്രി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, വൈസ് പ്രസിഡന്റ് ഇ.സി. അജീഷ്, സ്ഥിരംസമിതി അധ്യക്ഷരായ ഇ.ആർ. പുഷ്പ, പി.പി. രനീഷ്, ലീലാമ്മ ജോസഫ്, കെ.എ. മിനി, ജനപ്രതിനിധികളായ എം. സുനിൽകുമാർ, സലാം നീലിക്കണ്ടി, എം.ജി. ജെനിമോൾ, ബിന്ദു, സജീഷ് കുമാർ, എലിസബത്ത്, റംല അസീസ്, ജസ്റ്റിൻ സിറിയക്, വി.ആർ. ബാലൻ, പി.കെ. ജോണ്, അസൂത്രണസമിതി ഉപാധ്യക്ഷൻ സുരേഷ് ബാബു വാളൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.സി. തങ്കച്ചൻ, പി.സി. അബ്ദുള്ള, ഷെജിൻ ജോസ്, എം.എസ്. സതീഷ്, സിഡിഎസ് ചെയർപേഴ്സണ് ആശ ആന്റണി, മാണി ഫ്രാൻസിസ്, എ.സി. മമ്മുട്ടി എന്നിവർ പ്രസംഗിച്ചു.
Tags :