ചങ്ങനാശേരി: റെയില്‍വേ പാതയിരട്ടിപ്പിക്കലിനോടനുബന്ധിച്ചുള്ള നിര്‍മ്മാണാവശിഷ്ടങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ചെത്തിപ്പുഴ തോടിന്റെ നീരൊഴു
ചങ്ങനാശേരി: റെയില്‍വേ പാതയിരട്ടിപ്പിക്കലിനോടനുബന്ധിച്ചുള്ള നിര്‍മ്മാണാവശിഷ്ടങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ചെത്തിപ്പുഴ തോടിന്റെ നീരൊഴുക്ക് പൂര്‍ണ്ണമായി തടസപ്പെട്ടു. ചെത്തിപ്പുഴ കടവില്‍ നിന്നും ആരംഭിച്ച് എംസി റോഡില്‍ പാലാത്രച്ചിറ പാലത്തിനടിയിലൂടെ പ്രധാന തോടാണ് നിര്‍മാണസാമഗ്രികളും എക്കലും അടിഞ്ഞുകൂടി ഒഴുക്ക് നിലച്ച അവസ്ഥയിലായത്.
പാലം നിര്‍മാണവേളയില്‍ അടിഞ്ഞുകൂടിയ എക്കൽ, സിമന്റ്, കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍, തടിക്കഷണങ്ങള്‍ തുടങ്ങിയവ സമയബന്ധിതമായി മാറ്റാന്‍ അധികൃതര്‍ തയാറാകാഞ്ഞതാണ് പ്രതിസന്ധിക്കു കാരണമായത്. ചങ്ങനാശേരി നഗരസഭയും വാഴപ്പള്ളി പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന തോട്ടിലാണ് ഒഴുക്ക് തടസപ്പെട്ട് സമീപപ്രദേശങ്ങള്‍ വെള്ളപ്പൊക്കഭീഷണി നേരിടുന്നത്.
ഇത് പാലത്തിന് താഴെ മണ്ണ് അടിഞ്ഞുകൂടി ഒരു ജണ്ട രൂപപ്പെടുന്നതിനും തുടര്‍ന്ന് കളകളും ആഫ്രിക്കന്‍ പായല്‍ ഉള്‍പ്പെടെയുള്ള പോളകളും വളര്‍ന്നു പന്തലിക്കുന്നതിനും കാരണമായി.
Tags :