x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ക്ക​ട്ട് സി​റ്റി സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ര​ജ​ത​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു

വെബ് ഡെസ്ക്
Published: October 26, 2026 05:32 AM IST | Updated: October 26, 2026 05:32 AM IST

കാ​ലി​ക്ക​ട്ട് സി​റ്റി സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ പ​ണം നി​ക്ഷേ​പി​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ ഗ്യാ​ര​ണ്ടി ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. കാ​ലി​ക്ക​ട്ട് സി​റ്റി സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്ക​വേ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. നാ​ഷ​ണ​ലൈ​സ്ഡ് ബാ​ങ്കി​ലും ഷെ​ഡ്യൂ​ള്‍​ഡ് ബാ​ങ്കി​ലും നി​ക്ഷേ​പി​ക്കു​ന്ന​തു​പോ​ലു​ള്ള ഉ​റ​പ്പ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​വ​ര്‍​ക്കും കി​ട്ട​ണം. ചാ​രി​റ്റി ഉ​ള്‍​പ്പ​ടെ പ​ല വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്കും കൈ​വ​ച്ച കാ​ലി​ക്ക​ട്ട് സി​റ്റി സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണ്. കേ​ര​ള സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ-​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് വി​മാ​ന സ​ര്‍​വീ​സ് തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി​യും സ​ര്‍​ക്കാ​ര്‍ ന​ല്‍​കി. ഗ്രാ​മ, ന​ഗ​ര​ങ്ങ​ളി​ലെ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​ണ് സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് വി​ക​സ​ന​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ്. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ അ​ഴി​മ​തി ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കു​ക​യി​ല്ല.
സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ​ണം എ​ടു​ക്കു​ന്ന​വ​ന്‍റെ സ്ഥാ​നം ജ​യി​ലി​ല്‍ ആ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​ഡ്വ. ഫൈ​സ​ല്‍ ബാ​ബു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കാ​ലി​ക്ക​ട്ട് സി​റ്റി സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ്രീ​മ മ​നോ​ജ് മു​ഖ്യ​മ​ന്ത്രി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സ​ഹ​ക​ര​ണ സം​ഘം ര​ജി​സ്ട്രാ​ര്‍ അ​നു എ​സ്. നാ​യ​ര്‍ ഇ​ല​ക്ട്രി​ക് വീ​ല്‍​ചെ​യ​റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

എം.​കെ. രാ​ഘ​വ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ ഫാ​ത്തി​മ ത​ഹ്‌​ലി​യ, കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍, കെ. ​ജ​യ​ന്ത്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ.​പി. അ​നി​ല്‍​കു​മാ​ര്‍, വ​ഖ​ഫ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എം.​സി. മാ​യി​ന്‍​ഹാ​ജി, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ അ​ര്‍​ബ​ന്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ഗം​ഗാ​ധ​ര​ന്‍, കാ​ലി​ക്ക​ട്ട് സി​റ്റി സ​ര്‍​വീ​സ് കോ -​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ശ്രീ​നി​വാ​സ​ന്‍, എം​വി​ആ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ചെ​യ​ര്‍​മാ​ന്‍ സി.​എ​ന്‍. വി​ജ​യ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up