x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളു​മാ​യി തി​രു​മു​ടി​ക്കു​ന്ന് ഇ​ട​വ​ക​യു​ടെ മാ​തൃ​കാ​പ്ര​വ​ർ​ത്ത​നം


Published: November 24, 2025 01:19 AM IST | Updated: November 24, 2025 01:19 AM IST

ല​ഹ​രി​ക്കെ​തി​രെ തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പം ഇ​ട​വ​ക കു​ടും​ബ​യൂ​ണി​റ്റ് കേ​ന്ദ്ര‌​സ​മി​തി സം​ഘ​ടി​പ്പി​ച്ച ഇ​രു​ച​ക്ര​വാ​ഹ​ന വി​ളം​ബ​ര ജാ​ഥ ചാ​ല​ക്കു​ടി റേ​ഞ്ച് എ​ക്‌​സൈ​സ് സ​ബ് ഇ​ൻ​സ്പെ​ക്

കൊ​ര​ട്ടി: ല​ഹ​രി​ക്കെ​തി​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളു​മാ​യി തി​രു​മു​ടി​ക്കു​ന്ന് ഇ​ട​വ​ക​യു​ടെ മാ​തൃ​കാ​പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധേ​യ​മാ​യി.

ഇ​ട​വ​ക കു​ടും​ബ​യൂ​ണി​റ്റ് കേ​ന്ദ്ര‌​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു രാ​സ​ല​ഹ​രി​ക്കും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ർ​മ​പ​രി​പാ​ടി​ക​ൾ​ക്കു രൂ​പം ന​ൽ​കി​യ​ത്. പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ഷി​റ്റോ റി​യോ ക​രാ​ട്ടെ സ് കൂ​ൾ ടീം ​അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ ക​രാ​ട്ടെ പ്ര​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ല​ഹ​രി​ക്കെ​തി​രെ സം​ഘ​ടി​പ്പി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന വി​ളം​ബ​ര റാ​ലി ചാ​ല​ക്കു​ടി റേ​ഞ്ച് അ​സി. എ​ക്‌​സൈസ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. രാ​ജു ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

വി​ളം​ബ​ര​ജാ​ഥ ചി​റ​ങ്ങ​ര, പൊ​ങ്ങം, മു​ട​പ്പു​ഴ സെ​ന്‍റ്് അ​ൽ​ഫോ​ൻ​സ പ​ള്ളി, ഗാ​ന്ധി​ഗ്രാം ത്വക് രോ​ഗ ആ​ശു​പ​ത്രി, വ​ട​ക്കേ ക​പ്പേ​ള, വാ​ലു​ങ്ങാ​മു​റി, കോ​നൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ 15 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച് തി​രു​മു​ടി​ക്കു​ന്ന് പ​ള്ളി ഗ്രൗ​ണ്ടി​ൽ സ​മാ​പി​ച്ചു. വൈ​കീ​ട്ട് അ​സി. വി​കാ​രി ഫാ. ​ജെ​യിം​സ് അ​മ്പ​ല​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച സ​ന്ദേ​ശ​റാ​ലി ഇ​ട​വ​ക​യി​ലെ പ​ത്തോ​ളം കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ഫ്ലാ​ഷ് മോ​ബ്, തെ​രു​വു നാ​ട​കം, സ​ന്ദേ​ശം ന​ൽ​ക​ൽ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ പ​രി​പാ​ടി​ക​ളാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ഭ​വ​ന സ​ന്ദ​ർ​ശ​നം, കൗ​ൺ​സി​ലിം​ഗ്, ചി​കി​ത്സ തു​ട​ങ്ങി​യ​വ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​താ​യി വി​കാ​രി ഫാ. ​പോ​ൾ മൂ​ഞ്ഞേ​ലി അ​റി​യി​ച്ചു. കു​ടും​ബ​യൂ​ണി​റ്റ് കേ​ന്ദ്ര​സ​മി​തി വൈ​ സ് ചെ​യ​ർ​മാ​ൻ അ​വ​രാ​ച്ച​ൻ ത​ച്ചി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ഷി​ബു ത​യ്യി​ൽ, ബെ​ന്നി വ​ല്ലൂ​രാ​ൻ, കേ​ന്ദ്ര​സ​മി​തി അം​ഗ​ങ്ങ​ൾ, കു​ടും​ബയൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : against alcoholism nattuvisesham local news

Recent News

Corehub Up