x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റം സൗ​ന്ദ​ര്യ​വ​ത്ക​ര​ണം; വി​ള​ക്കു​ക​ൾ മി​ഴി​തു​റു​ന്നു


Published: July 6, 2026 06:02 AM IST | Updated: July 6, 2026 06:02 AM IST

മ​ല​പ്പു​റം ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച എ​ൽ​ഇ​ഡി വി​ള​ക്കു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ർ​വ​ഹി​ക്കു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍

മ​ല​പ്പു​റം: മ​ല​പ്പു​റം ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച എ​ൽ​ഇ​ഡി വി​ള​ക്കു​ക​ൾ മി​ഴി​തു​റ​ന്നു. കോ​ട്ട​പ്പ​ടി കി​ഴ​ക്കേ​ത്ത​ല മു​ത​ൽ മ​ച്ചി​ങ്ങ​ൽ ജം​ഗ്ഷ​ൻ വ​രെ ദേ​ശീ​യ​പാ​ത​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് സ്ഥാ​പി​ച്ച തെ​രു​വു​വി​ള​ക്കു​ക​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ വ്യ​വ​സാ​യ, ഐ​ടി വ​കു​പ്പ് മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ർ​വ​ഹി​ച്ചു. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ​യു​ടെ 2024-25 വ​ർ​ഷ​ത്തെ ആ​സ്തി വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് 200 വാ​ട്ട്സി​ന്‍റെ 55 അ​ല​ങ്കാ​ര വി​ള​ക്കു​ക​ളാ​ണ് ഇ​തോ​ടെ മി​ഴി​തു​റ​ക്കു​ക.

മ​ല​പ്പു​റം കു​ന്നു​മ്മ​ൽ, കോ​ട്ട​പ്പ​ടി ഭാ​ഗ​ങ്ങ​ളി​ലാ​യി 200 വാ​ട്ട്സി​ന്‍റെ 35 വി​ള​ക്കു​ക​ൾ ഉ​ട​ൻ സ്ഥാ​പി​ക്കും. കി​ഴ​ക്കേ​ത്ത​ല ജം​ഗ്ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ. വി. ​റി​നി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ പി. ​ഉ​ബൈ​ദു​ള്ള മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​തേ​ഷ് ജി. ​അ​നി​ൽ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഹാ​രി​സ് ആ​മി​യ​ൻ, പ​രി അ​ബ്ദു​ള, മ​ജീ​ദ്, മ​റി​യു​മ്മ ശ​രീ​ഫ് കോ​ണോ​ത്തൊ​ടി, നാ​ണ​ത്ത് സ​മീ​റ മു​സ്ത​ഫ, ആ​ബി​ദ എ​ട്ടു​വീ​ട്ടി​ൽ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​കെ. അ​നി​ൽ​കു​മാ​ർ, കെ.​കെ. ഉ​മ്മ​ർ, സ​ലീ​ന ജാ​സ്മി​ൻ, റു​ക്സാ​ന അ​ൻ​സാ​ർ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up