x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​മാ​യി കീം ​പ​രീ​ക്ഷാനേ​ട്ടം


Published: June 28, 2026 05:46 AM IST | Updated: June 28, 2026 05:46 AM IST

മ​ല​പ്പു​റം: കീം ​പ​രീ​ക്ഷ​യി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ലും ബി​ഫാ​മി​ലും ജി​ല്ല​യ്ക്ക് അ​ഭി​മാ​ന നേ​ട്ടം. ബി​ഫാം പ​രീ​ക്ഷ​യി​ൽ കാ​വ​നൂ​ർ സ്വ​ദേ​ശി എ.​എ​ൻ. ദി​യ ഫാ​ത്തി​മ നേ​ടി​യ​ത് മൂ​ന്നാം റാ​ങ്ക്. കാ​വ​നൂ​ർ ത​ക് വ​ബാ​ദ് സ്വ​ദേ​ശി ന​ടു​ക​ണ്ടി​യി​ൽ ദി​യ ഫാ​ത്തി​മ നീ​റ്റ് പ​രീ​ക്ഷ ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ മ​യി​ൽ​പ്പീ​ലി വീ​ട്ടി​ൽ സി.​കെ. അ​ഭി​ഷേ​ക് എ​ൻ​ജി​നിയ​റിം​ഗി​ൽ 17-ാം റാ​ങ്ക് നേ​ടി. ഐ​ഐ​ടി​യി​ലോ എ​ൻ​ഐ​ടി​യി​ലോ പ്ര​വേ​ശ​നം നേ​ടി മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നിയ​റിം​ഗി​ൽ തു​ട​ർ​പ​ഠ​ന​ത്തി​നാ​ണ് അ​ഭി​ഷേ​കി​ന്‍റെ ശ്ര​മം. ഫി​സി​ക്സ് അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളെ​ടു​ത്ത് പ​ഠി​ച്ച് സ​യ​ന്‍റി​സ്റ്റാ​കാ​നും മോ​ഹ​മു​ണ്ട്.

പാ​ലാ ബ്രി​ല്യ​ന്‍റി​ലൂ​ടെ ര​ണ്ടാം ശ്ര​മ​ത്തി​ലാ​ണ് റാ​ങ്ക് നേ​ട്ടം. ജ​ല​നി​ധി മ​ല​പ്പു​റം ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി ര​ജി​ത​യു​ടെ​യും കെഎസ്ആ​ർ​ടി​സി​യി​ൽനി​ന്ന് വി​ര​മി​ച്ച പ്ര​വീ​ണ്‍​കു​മാ​റി​ന്‍റെ​യും മ​ക​നാ​ണ്.

ബി​ഫാ​മി​ൽ ഒ​ന്പ​താം റാ​ങ്ക് നേ​ടി​യ മ​ല​പ്പു​റ​ത്തി​ന​ടു​ത്ത് വ​റ്റ​ല്ലൂ​ർ ക​രി​ഞ്ചാ​പ്പ​ടി പ​ള്ളി​യാ​ളി​ൽ വാ​ഴ​യി​ൽ ഷ​ഹാ​ന ഷെ​റി​ൻ ര​ണ്ടാം​ശ്ര​മ​ത്തി​ലാ​ണ് റാ​ങ്ക് നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. നീ​റ്റ് പ​രീ​ക്ഷ വി​ജ​യി​ച്ച് എം​ബി​ബി​എ​സി​ന് ചേ​രാ​നാ​ണ് ആ​ഗ്ര​ഹം.

എ​റ​ണാ​കു​ള​ത്തെ സോ​യി​ൽ ക​ണ്‍​സ​ർ​വേ​ഷ​ൻ ഓ​ഫീ​സ് ഡ്രൈ​വ​റാ​യ സ​ലീ​മി​ന്‍റെ​യും വീ​ട്ട​മ്മ ഫൗ​സി​യ​യു​ടെ​യും മ​ക​ളാ​ണ്.തി​രു​നാ​വാ​യ സ്വ​ദേ​ശി പാ​റേ​ക്കോ​ട്ട് ക​ള​ത്തി​ൽ വൈ​ഷ്ണ​വി​ക്കാ​ണ് ബി​ഫാ​മി​ൽ 10-ാം റാ​ങ്ക്. മൂ​ന്നാം ശ്ര​മ​ത്തി​ലാ​ണ് നേ​ട്ടം. പാ​ല ബ്രി​ല്യ​ന്‍റി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം.

ക്ഷേ​ത്ര​ജീ​വ​ന​ക്കാ​ര​ൻ സു​ദ​ർ​ശ​ന​ന്‍റെ​യും പു​ത്ത​ന​ത്താ​ണി എം​ഇ​എ​സ് സ്കൂ​ൾ അ​ധ്യാ​പി​ക ലി​ഷ​യു​ടെ​യും മ​ക​ളാ​ണ്. ബി​ഫാം മേ​ഖ​ല​യി​ൽ തു​ട​ർ​പ​ഠ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up