x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​നി​ച്ചു​വി​റ​ച്ച് ജി​ല്ല

വെബ് ഡെസ്ക്
Published: July 19, 2026 02:28 AM IST | Updated: July 19, 2026 02:28 AM IST

ഡെ​ങ്കി ബാ​ധി​ത​ർ കൂ​ടു​ന്നു

കൊ​ച്ചി: ജി​ല്ല​യി​ല്‍ പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​നൊ​പ്പം ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​ത്തി​നി​ടെ 64 പേ​ര്‍​ക്കാ​ണ് ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്. ചി​കി​ത്സ തേ​ടി​യ​വ​രി​ല്‍ 236 പേ​ര്‍​ക്ക് രോ​ഗം സം​ശ​യി​ക്കു​ന്നു. ഇ​തി​നു പു​റ​മേ ജി​ല്ല​യി​ല്‍ എ​ച്ച്1​എ​ന്‍1 രോ​ഗ​വും കു​തി​ച്ച് ഉ​യ​രു​ക​യാ​ണ്, 191 പേ​ര്‍​ക്കാ​ണ് ഒ​രാ​ഴ്ച​യ്ക്കി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ച്ച്1​എ​ന്‍1 രോ​ഗ​ബാ​ധി​ത​രും ജി​ല്ല​യി​ലാ​ണ്.

പ​നി​ക്ക് ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ആ​റ് ദി​വ​സ​ത്തി​നി​ടെ 4,666 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. എ​ലി​പ്പ​നി ബാ​ധി​ച്ചു​ള്ള ഒ​രു മ​ര​ണം ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തി​നു പു​റ​മേ ചി​ക്ക​ന്‍​പോ​ക്‌​സ് 51, ഹെ​പ്പ​റ്റൈ​റ്റി​ന് എ 20, ​എ​ലി​പ്പ​നി 4 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം. ഭ​ക്ഷ്യ​വി​ഷ ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ തേ​ടി​യ​വ​ര്‍​ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യ​ക്തി ശു​ചി​ത്വ​മ​ട​ക്കം പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍

ഡെ​ങ്കി​പ്പ​നി: ശ​രീ​ര​വേ​ദ​ന, സ​ന്ധി​വേ​ദ​ന, ക്ഷീ​ണം, വി​റ​യ​ല്‍, ശ​ക്ത​മാ​യ ത​ല​വേ​ദ​ന.
എ​ലി​പ്പ​നി: ശ​ക്ത​മാ​യ വി​റ​യ​ല്‍, പ​നി, ത​ള​ര്‍​ച്ച, കു​ളി​ര്, ശ​രീ​ര​വേ​ദ​ന, ഛര്‍​ദി, മ​നം​പു​ര​ട്ട​ല്‍, ക​ണ്ണി​ന് ചു​വ​പ്പ്, വെ​ളി​ച്ച​ത്ത് നോ​ക്കാ​ന്‍ പ്ര​യാ​സം, ക​ണ​ങ്കാ​ലി​ല്‍ വേ​ദ​ന.
മ​ഞ്ഞ​പ്പി​ത്തം: ച​ര്‍​മ​ത്തി​നും ക​ണ്ണു​ക​ള്‍​ക്കും ന​ഖ​ത്തി​നും ഉ​ണ്ടാ​കു​ന്ന മ​ഞ്ഞ​നി​റം, വി​ശ​പ്പി​ല്ലാ​യ്മ, ഛര്‍​ദി, ക്ഷീ​ണം, പ​നി, ഇ​രു​ണ്ട മൂ​ത്രം എ​ന്നി​വ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍

കു​ടി​വെ​ള്ള​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​സ്രോ​ത​സു​ക​ള്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തു​ക. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക.
പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശു​ദ്ധ ജ​ല​ത്തി​ല്‍ ന​ന്നാ​യി ക​ഴു​കി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​തി​നും ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നും മു​മ്പ് കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി ക​ഴു​കു​ക. തു​റ​ന്നു വ​ച്ചി​രി​ക്കു​ന്ന​തോ പ​ഴ​കി​യ​തോ ആ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ക​ഴി​ക്ക​രു​ത്. വീ​ടി​ന് പു​റ​ത്തു​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ വൃ​ത്തി​യു​ള്ള ഇ​ട​ങ്ങ​ളി​ല്‍ നി​ന്ന് മാ​ത്രം ക​ഴി​ക്കു​ക. മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം ശൗ​ചാ​ല​യ​ത്തി​ല്‍ മാ​ത്രം ന​ട​ത്തു​ക. മ​ല​മൂ​ത്ര വി​സ​ര്‍​ജ​ന​ത്തി​ന് ശേ​ഷം കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക.
വ്യ​ക്തി ശു​ചി​ത്വം, പ​രി​സ​ര ശു​ചി​ത്വം, ഭ​ക്ഷ​ണ ശു​ചി​ത്വം, ജ​ല​ശു​ചി​ത്വം എ​ന്നി​വ പാ​ലി​ക്കു​ക. കൊ​തു​ക് വ​ര​ളാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ക.

Tags : Nattuvishesham District News

Recent News

Corehub Up