x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടി​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഡി​ആ​ർ​എം സ​ന്ദ​ർ​ശി​ക്കും

വെബ് ഡെസ്ക്
Published: July 28, 2026 02:22 AM IST | Updated: July 28, 2026 02:22 AM IST

സ​യി​ദ് ചാ​ത്തോ​ലി വ​ര​ച്ച ചി​ത്രം

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​രെ (ഡി​ആ​ർ​എം) ട്രെ​യി​ൻ ടൈം ​ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ​ലിം ചു​ങ്ക​ത്ത്, ഓ​ൾ ഇ​ന്ത്യ ഒ​ബി​സി മ​ഞ്ച് നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ റ​ഹ്മാ​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ റൂ​ട്ടി​ലെ യാ​ത്ര​ക്കാ​രു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. പ​ട്ടി​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്കേ​ണ്ട വെ​യ്റ്റിം​ഗ് ഷെ​ൽ​ട്ട​ർ നി​ർ​മാ​ണം വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ർ​ച്ച ന​ട​ത്തു​ക​യും ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും ഡി​ആ​ർ​എം മ​ധു​ക്ക​ർ റൊ​ട്ട് പ​റ​ഞ്ഞു.

യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​ന് അ​നു​സൃ​ത​മാ​യി പ​ട്ടി​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നും താ​മ​സി​യാ​തെ പ​ട്ടി​ക്കാ​ട് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ങ്ങാ​ടി​പ്പു​റം എ​ഫ്സി​ഐ​യി​ലെ ലോ​റി തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​ക്കിം​ഗ് വി​ഷ​യ​വും ച​ർ​ച്ച ചെ​യ്തു. താ​മ​സി​യാ​തെ ലോ​റി തൊ​ഴി​ലാ​ളി​ക​ളെ​യും റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം വി​ളി​ച്ച് ലോ​റി​ക​ൾ​ക്കു​ള്ള പാ​ർ​ക്കിം​ഗ് സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡി​ആ​ർ​എം അ​റി​യി​ച്ചു. തു​വൂ​രി​ലെ സ​യി​ദ് ചാ​ത്തോ​ലി വ​ര​ച്ച ചി​ത്രം ഡി​ആ​ർ​എ​മ്മി​ന് ട്രെ​യി​ൻ ടൈം ​കൂ​ട്ടാ​യ്മ ചി​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ​ലിം ചു​ങ്ക​ത്ത് സ്നേ​ഹോ​പ​ഹാ​ര​മാ​യി കൈ​മാ​റി.

Tags : Pattikkad railway station NattuVishasham DistrictNews

Recent News

Corehub Up