x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗം അ​ത്യാ​സ​ന്ന​നി​ല​യി​ല്‍

വെബ് ഡെസ്ക്
Published: July 19, 2026 03:17 AM IST | Updated: July 19, 2026 03:17 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്പോ​ഴും അ​ധി​കൃ​ത​ര്‍ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. നൂ​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി ത​ല​സ്ഥാ​ന​ജി​ല്ല​യു​ടെ തെ​ക്ക​ന്‍ പ്ര​ദേ​ശ​ത്ത് നൂ​റു​ക​ണ​ക്കി​നു സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​മാ​ണ്.

ആ​ശു​പ​ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പ്ര​കാ​രം ഇ​വി​ടെ ഏ​ക​ദേ​ശം 440 ജീ​വ​ന​ക്കാ​രു​ണ്ട്. അ​തി​ൽ 40 ഡോ​ക്ട​ർ​മാ​രും 125-ല​ധി​കം ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ജീ​വ​ന​ക്കാ​രു​മാ​ണു​ള്ള​ത്. എ​ന്നാ​ല്‍ ഓ​രോ ദി​വ​സ​വും വ​ർ​ധി​ച്ചു​വ​രു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന് അ​നു​സ​രി​ച്ച് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വും ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളും വി​ക​സി​ച്ചി​ട്ടി​ല്ലെ​ന്ന​തു പ​ക​ല്‍ പോ​ലെ വ്യ​ക്തം.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ അ​വ​സ്ഥ​യാ​ണ് ഏ​റെ ദ​യ​നീ​യം. രാ​ത്രി​യി​ല്‍ ഈ ​ആ​തു​രാ​ല​യ​ത്തി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ള്‍ നേ​രി​ടു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ബു​ദ്ധി​മു​ട്ട് ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വാ​ണ്. കു​ട്ടി​ക​ള്‍ മു​ത​ല്‍ വ​യോ​ധി​ക​ര്‍ വ​രെ ഇ​ടം പി​ടി​ക്കു​ന്ന നീ​ണ്ട ക്യൂ ​ഇ​വി​ടു​ത്തെ രാ​ത്രി​കാ​ല പ​തി​വു​കാ​ഴ്ച. പ​നി മു​ത​ല്‍ ശാ​രീ​രി​കാ​സ്വ​സ്ഥ്യം വ​രെ അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു നി​ല്‍​ക്കേ​ണ്ടി​വ​രു​ന്നു. അ​തി​നി​ട​യി​ല്‍ റോ​ഡ​പ​ക​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രി​ക്കേ​റ്റ​വ​രെ കൊ​ണ്ടു​വ​രു​ന്ന​തോ പോ​ലീ​സ് കേ​സി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ക്കു​ന്ന​തോ ആ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യാ​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ക്യൂ ​നി​ല്‍​ക്കു​ന്ന രോ​ഗി​ക​ള്‍ വീ​ണ്ടും കാ​ത്തു​നി​ല്‍​ക്കു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ്.

ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വു​കാ​ര​ണം കാ​ത്തി​രി​പ്പു നീ​ളു​ന്പോ​ള്‍ ടോ​ക്ക​ൺ വി​ളി​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ രോ​ഗി​ക​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്കു പോ​കു​ന്ന​തും നെ​യ്യാ​റ്റി​ന്‍​ക​ര സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ കാ​ഴ്ച​ക​ളി​ല്‍​പ്പെ​ടു​ന്നു. പ​രി​മി​ത​മാ​യ ഡോ​ക്ട​ര്‍​മാ​രും ജീ​വ​ന​ക്കാ​രും ഒ​രു​വ​ശ​ത്തും ഏ​റെ നേ​രം കാ​ത്തു​നി​ല്‍​ക്കു​ന്ന എ​ണ്ണ​മ​റ്റ രോ​ഗി​ക​ള്‍ മ​റു​വ​ശ​ത്തു​മാ​കു​ന്പോ​ള്‍ വാ​ക്കേ​റ്റ​ങ്ങ​ളും അ​സ്വാ​ര​സ്യ​ങ്ങ​ളും സ്വാ​ഭാ​വി​ക​മെ​ന്നും ചി​ല രോ​ഗി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ ത്തിൽ അ​ധി​ക ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും മ​റ്റു ജീ​വ​ന​ക്കാ​രെ​യും താ​ത്കാ​ലി​ക​മാ​യെ​ങ്കി​ലും നി​യോ​ഗി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും നേ​ര​ത്തെ ഉ​യ​രു​ന്നു​ണ്ട്. ജ​ന​റ​ല്‍ ആ​ശു​പ​ത്രി എ​ന്ന​തു ഈ ​സ​ര്‍​ക്കാ​ര്‍ ആ​തു​രാ​ല​യ​ത്തി​ന്‍റെ പു​റ​ത്ത് പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന ബോ​ര്‍​ഡി​ല്‍ മാ​ത്ര​മാ​ണെ​ന്നും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പോ​ലും ഇ​വി​ടെ ഇ​ല്ലെ​ന്നും ആ​രോ​പ​ണം ഉ​യ​രു​ന്നു​ണ്ട്.

Tags : Nattuvishesham District News

Recent News

Corehub Up