x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ന്പ​ദ്​സ​മൃ​ദ്ധ​മാ​ണ് കൊ​ട്ടി​യം ഹോ​ളി​ക്രോ​സി​ന്‍റെ കൃ​ഷി​യി​ടം

ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം
Published: November 19, 2025 08:19 AM IST | Updated: November 19, 2025 08:19 AM IST

കൊ​ട്ടി​യം: ശു​ദ്ധ​മാ​യ കൃ​ഷി​യു​ടെ പ​രി​ശു​ദ്ധി​യി​ൽ മൂ​ട​പ്പെ​ട്ടു കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് കോ​ൺ​വ​ന്‍റു വ​ക കൃ​ഷി​യി​ടം. കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യു​ടെ കാ​ന്പ​സി​ൽ കോ​ൺ​വ​ന്‍റ് വ​ക കൃ​ഷി​യി​ടം നി​ശ​ബ്ദ​ത​യി​ൽ മു​ങ്ങി​കി​ട​ക്കു​ക​യാ​ണ്. എ​ട്ട് ഏ​ക്ക​ർ ഭൂ​മി​യി​ൽ പ​റു​ദീ​സ പോ​ലെ പ​ച്ച​പ്പി​ൽ മൂ​ടി​പ്പു​ത​ച്ചു​കി​ട​ക്കു​ന്നു. പ​ശു​ഫാം പോ​ലും നി​ശ​ബ്ദ​ത​യെ കീ​റി​മു​റി​ക്കു​ന്നി​ല്ല. അ​ത്ര​മാ​ത്രം നി​ശ​ബ്ദ​ത​യാ​ണ് ഈ ​ഭൂ​മി​ലു​ള്ള​ത

സൊ​സൈ​റ്റി ഓ​ഫ് ദി ​സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് ദി ​ഹോ​ളി ക്രോ​സി​ലെ സ​ന്യ​സ്ത​രാ​ണ് ഈ ​കൃ​ഷി​ഭൂ​മി​യി​ൽ പൊ​ന്നു​വി​ള​യി​ക്കു​ന്ന​ത്. ഇ​തു​വ​രെ ചാ​ർ​ജ് വ​ഹി​ച്ചി​രു​ന്ന സി​സ്റ്റ​ർ പെ​ട്രീ​ന​യ്ക്കു​പി​ന്നാ​ലെ സി​സ്റ്റ​ർ മേ​രി​സെ​ബാ​സ്റ്റ്യ​നാ​ണ് ഈ ​തോ​ട്ട​ത്തെ പ​രി​പാ​ലി​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല. ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ സി​സ്റ്റ​ർ മേ​രി​സെ​ബാ​സ്റ്റ്യ​നു കൃ​ഷി​യെ​കു​റി​ച്ചു പ​ഠി​പ്പി​ക്കേ​ണ്ട​തി​ല്ല. പ​ച്ച​പ്പു ക​ണ്ടും കൃ​ഷി​യു​ടെ ഗു​ണ​മ​റി​ഞ്ഞു ശു​ദ്ധ​മ​ണ്ണി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന അ​വ​രാ​ണ് കൃ​ഷി​യി​ട​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​രി. ഇ​ന്ന് എ​ട്ട് ഏ​ക്ക​ർ ഭൂ​മി​യി​ൽ അ​വ​രു​ടെ ക​ര​സ്പ​ർ​ശ​വും ത​ലോ​ട​ലും നി​ർ​ദേ​ശ​ങ്ങ​ളും എ​ത്താ​റു​ണ്ട്. സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ത്രെ​സി​ൽ​ഡ​യു​ടെ പി​ന്തു​ണ​യും നി​ർ​ദേ​ശ​ങ്ങ​ളും കൃ​ഷി​യെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന​കാ​ര​ണ​വു​മാ​ണ്.


പൂ​ന്തോ​ട്ടം, തീ​റ്റ​പ്പൂ​ല്ല്, വാ​ഴ​ത്തോ​ട്ടം മ,​ത​ൽ ജാ​തി​ത്തോ​ട്ടം, പ​ശു​ഫാം കൂ​ടാ​തെ പ​ച്ച​ക്ക​റി​ക​ളും ഇ​വി​ടെ ഒ​ന്നി​ച്ചു​ചേ​ർ​ന്നു നി​ൽ​ക്കു​ന്നു. തെ​ങ്ങും മാ​വും പ്ലാ​വും പ​പ്പാ​യ​യും ഇ​ട​ക​ല​ർ​ന്നു​നി​ൽ​ക്കു​ന്നു. ത​ട്ടു​ത​ട്ടാ​യി കൃ​ഷി​യി​ട​ങ്ങ​ളെ വേ​ർ​തി​രി​ച്ചു വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​ന്നു. എ​ല്ലാ​വി​ധ പ​ച്ച​ക്ക​റി​ക​ളും ഇ​വി​ടെ ത​ഴ​ച്ചു​വ​ള​രു​ന്നു​ണ്ട്. പ​യ​റും വെ​ണ്ട​യും വ​ഴു​ത​ന​യും ത​ക്കാ​ളി​യും ചീ​ര​യും പ​വാ​യ്ക്ക​യും പ​ട​വ​ല​വും വ​ള​രു​ന്നു. ഇ​ട​വി​ള​ക​ളാ​യി ചേ​ന്പും ചേ​ന​യും കാ​ച്ചി​ലും ചെ​റു​കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും വ​ള​രു​ന്നു. ഒ​രു പൂ​ന്തോ​ട്ടം പോ​ലെ മ​നോ​ഹ​ര​മാ​യി​ട്ടാ​ണ് കൃ​ഷി​ത്തോ​ട്ട​ത്തെ ഒ​രു​ക്കി​യി​രി​ക്കു​ന്നു. മു​രി​ങ്ങ​യ്ക്ക​യും ആ​വ​ശ്യ​ത്തി​ല​ധി​കം ഇ​വി​ടെ ല​ഭി​ക്കും. ഇ​തെ​ല്ലാം കോ​ൺ​വ​ന്‍റി​ലേ​ക്ക് എ​ടു​ക്കു​ക​യാ​ണ് പ​തി​വ്.
വാ​ഴ​ത്തോ​ട്ട​ത്തി​ൽ ഏ​ത്ത​വാ​ഴ​യും ഞാ​ലി​പ്പൂ​വ​നും പൂ​വ​നും റോ​ബോ​സ്റ്റാ​യും വി​ള​വെ​ടു​ക്കാ​ൻ പ്രാ​യ​ത്തി​ൽ നി​ൽ​ക്കു​ന്നു. വാ​ഴ​ക​ൾ ഓ​രോ മൂ​ന്നോ നാ​ലോ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പി​ഴു​തു​മാ​റ്റു​ക​യും പു​തി​യ​വ വീ​ണ്ടും ന​ടു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ മ​ണ്ണ് വാ​ഴ​ക്യ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ മാ​റു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നു. ജാ​തി​മ​ര​ങ്ങ​ളി​ൽ​നി​ന്നും വി​ള​വെ​ടു​ത്തു തു​ട​ങ്ങി. ചൂ​ടും ഈ​ര്‍​പ്പ​വു​മു​ള്ള കാ​ലാ​വ​സ്ഥ ല​ഭി​ക്കു​ന്ന​തു​കൊ​ണ്ട് ന​ല്ല​വി​ള​വ് ല​ഭി​ക്കു​ന്നു​ണ്ട്. മ​ണ്ണി​ല്‍ ധാ​രാ​ളം ജൈ​വാം​ശ​വും ന​ന​യ്ക്കാ​ന്‍ വേ​ണ്ട​ത്ര വെ​ള്ള​വു​മു​ള്ള​തു​കൊ​ണ്ടു അ​തും ജാ​തി മ​ര​ത്തി​ലേ​ക്കു പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്. അ​യ​ൽ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളാ​ണ് ജാ​തി​ക്ക പൊ​ട്ടി​ക്കാ​നും ശേ​ഖ​രി​ക്കാ​നും ജോ​ലി​യി​ൽ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു. വി​ള​വെ​ടു​ക്കു​ന്ന അ​ന്പ​തു ജാ​തി​മ​ര​ങ്ങ​ളു​ണ്ട്.


പ​ശു​ ഫാം


30ഓ​ളം ജേ​ഴ്സി, എ​ച്ച്എ​ഫ് ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ശു​ക്ക​ൾ​കൊ​ണ്ടു സ​ന്പ​ന്ന​മാ​ണ് ഈ ​ഫാം. ശു​ദ്ധി​യും വൃ​ത്തി​യി​ലും പ​ശു​ഫാം മു​ന്നി​ലാ​ണ്. അ​ത്ര​മാ​ത്രം ശ്ര​ദ്ധ​യോ​ടെ​യാ​ണ് പ​ശു​പ​രി​പാ​ല​നം ന​ട​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ണ്ടെ​ങ്കി​ലും സി​സ്റ്റ​ർ മേ​രി സെ​ബാ​സ്റ്റ്യ​ന്‍റെ ക​ണ്ണും കാ​തും എ​ല്ലാ​യി​ട​ത്തും എ​ത്തും. തീ​റ്റ​യും കു​ളി​പ്പി​രും ഒ​രു മു​ട​ക്ക​വു​മി​ല്ല. ഇ​തെ​ല്ലാം ചെ​യ്യു​ന്ന​ത് ഇ​ത​ര സം​സ്ഥാ​ന​ത്തെ തൊ​ഴി​ലാ​ളി​ക​ളാ​ണെ​ങ്കി​ലും അ​തി​ലെ​ല്ലാം വ​ള​രെ ശ്ര​ദ്ധ പു​ല​ർ​ത്തു​ന്നു​ണ്ട്.

പ​ശു​ക്ക​ൾ​ക്ക് ഏ​റ്റ​വും ആ​വ​ശ്യ​മാ​യ തീ​റ്റ​യ്ക്കാ​യി ര​ണ്ടേ​ക്ക​ർ ഭൂ​മി​യി​ൽ തീ​റ്റ​പ്പൂ​ൽ​കൃ​ഷി​ന​ട​ത്തി വ​രു​ന്നു. തീ​റ്റ​യും കു​ടി​യും പ​ശു​വി​നു കു​റ​യ്ക്കാ​റി​ല്ല. പ​ശു​ക്ക​ളും പ​ശു​കി​ടാ​ങ്ങ​ളും കൊ​ണ്ടു ഫാം ​സ​ന്പ​ന്ന​മാ​ണ്. 120 ലി​റ്റ​ർ പാ​ലാ​ണ് ക​റ​ന്നെ​ടു​ക്കു​ന്ന​ത്. ക​റ​ക്കു​ന്ന​തി​നു യ​ന്ത്ര​മു​ണ്ടെ​ങ്കി​ലും ഇ​തി​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. പ​ശു​ക്ക​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​മൊ​ന്നും ഉ​ണ്ടാ​കാ​തെ​യി​രി​ക്കാ​നും കൂ​ടി​യാ​ണി​ത്. പാ​ൽ മു​ഴു​വ​ൻ കോ​ൺ​വ​ന്‍റി​ലേ​ക്കും ഇ​വി​ടെ​യു​ള്ള മ​റ്റു സ​ന്യ​സ്ത​സ​മൂ​ഹ​ങ്ങ​ളി​ലേ​ക്കു​മാ​ണ് എ​ടു​ക്കു​ന്ന​ത്. വി​വി​ധ സെ​ഷ​നി​ലാ​യി 135 സ​ന്യ​സ്ത​ർ​ഇ​വി‌​ടെ​യു​ണ്ട്. കൂ​ടാ​തെ ജീ​വ​ന​ക്കാ​രും മ​റ്റു​ള്ള​വ​രും.


വി​ള​ക​ൾ​ക്കു വേ​ണ്ട​തെ​ല്ലാം വേ​ണ്ട സ​മ​യ​ത്ത്, വേ​ണ്ട​ത്ര മാ​ത്രം ന​ൽ​കു​ന്ന കൃ​ത്യ​താ​ക്കൃ​ഷി​യു​ടെ മ​ന്ത്ര​മാ​ണ് ഇ​വി​ടെ പ​യ​റ്റു​ന്ന​ത്. അ​തി​ന്‍റെ ബ​ല​ത്തി​ലാ​ണ് ഓ​രോ ചെ​ടി​ക​ളും വ​ള​രു​ന്ന​ത്. കൃ​ഷി​ഭൂ​മി പാ​ഴാ​ക്കാ​തെ ഒ​രു​സ്ഥ​ല​വും മ​ണ്ണും എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ചെ​ടി​ക​ൾ വ​ള​ർ​ത്തു​ന്ന​തും കൃ​ഷി ചെ​യ്യു​ന്ന​തും . ത​രി​ശി​ടാ​തെ വ​ള​മി​ട്ടു ജ​ല​സേ​ച​നം ചെ​യ്ത് കൃ​ഷി​യെ വ​ള​ർ​ത്തി​യെ​ടു​ത്തു സ​ന്പ​ന്ന​മാ​ക്കു​ന്നു. ആ​ന്തൂ​റി​യ​വും ഓ​ർ​ക്കി​ഡും ഈ ​ഭൂ​മി​യി​ൽ ത​ഴ​ച്ചു​വ​ള​രു​ന്നു.​ഇ​തി​നാ​യി ചെ​റി​യൊ​രു ന​ഴ്സ​റി​ത​ന്നെ​യു​ണ്ട്. കൂ​ടാ​തെ വി​വി​ധ​ത​രം പൂ​ക്ക​ൾ​ക്കൊ​ണ്ടും ഇ​ല​ചെ​ടി​ക​ൾ​ക്കൊ​ണ്ടും വ​ർ​ണാ​ഭ​മാ​യി പ​രി​ല​സി​ച്ചു​നി​ൽ​ക്കു​ക​യാ​ണ് പൂ​ന്തോ​ട്ടം.

 

Tags : local nattuvishesham Holy Cross

Recent News

Corehub Up