പുന്നപ്ര ഗ്രിഗോറിയോസ് ഇടവക തിരുനാളിന് സമാപനം കുറിച്ച് വിശുദ്ധ ഗ്രിഗോറിയോസിന്റെ രൂപവും വഹിച്ചുകൊണ്ടുള്ള പട്ടണ പ്രദക്ഷിണം.
അമ്പലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവകയിൽ 18ന് ആരംഭിച്ച വൃശ്ചിക തിരുനാൾ പട്ടണപ്രദക്ഷിണത്തോടെ സമാപിച്ചു. രാവിലെ ഡോ. അനീഷ് ഈറ്റക്കക്കുന്നേൽ ദിവ്യബലി അർപ്പിച്ച് വചനസന്ദേശം നൽകി.
വൈകുന്നേരം നടന്ന ജപമാല, മധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്. ഫാ. ക്രിസ്റ്റി കാഞ്ഞിരങ്ങാട്ടുകുന്നേൽ സിഎംഐ ദിവ്യബലി അർപ്പിച്ചു. വികാരി ഫാ. ചെറിയാൻ കാരിക്കോമ്പിൽ, ഫാ. ടിജോ പതാലിൽ, ഫാ. മാത്യു മുല്ലശേരി എന്നിവർ പ്രദക്ഷിണത്തിന് നേതൃത്വം നൽകി.
ട്രസ്റ്റിമാരായ ഫിലിപ്പ് കുര്യാക്കോസ് ആഞ്ഞിലിപ്പറമ്പിൽ, തോമസ് സൈറസ് മച്ചുങ്കൽ, ഡൊമിനിക് കെ. തോമസ് കവലക്കൽ, തിരുനാൾ കമ്മിറ്റി കൺവീനർ സണ്ണിച്ചൻ ശാന്തുപുരയിടം എന്നിവർ നേതൃത്വം നൽകി.
Tags : The feast concluded Nattuvishesham DistrictNews