പള്ളിത്തുറ: പള്ളിത്തുറ വിശുദ്ധ മേരി മഗ്ദലന ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ജൂലൈ 26-ന് തിരുനാൾ സമാപിക്കും . ഇടവക വികാരി റവ. ഫാ. ജോസഫ് പ്രസാദ് കൊടിയേറ്റ് കർമം നിർവഹിച്ചു.
തുടർന്ന് ഫാ. ജെറാൾഡ്.ഡി, ഫാ. ആന്റോ ബൈജു എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നടന്നു. തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം 5:00 മണിക്ക് ജപമാല, ലിറ്റിനി, നൊവേന, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.
പ്രധാന ചടങ്ങുകൾ നടക്കുന്ന ശനിയാഴ്ച വൈകുന്നേരം അഞ്ചിന് സന്ധ്യാവന്ദന പ്രാർത്ഥനയും തുടർന്ന് ചപ്രപ്രദക്ഷിണവും നടക്കും. തിരുനാൾ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9.30-ന് ആഘോഷപൂർവമായ തിരുനാൾ ദിവ്യബലി നടക്കും. ബിഷപ് ഡോ. സ്റ്റാൻലി റോമൻ തിരുക്കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. ദിവ്യബലിയെ തുടർന്നുള്ള സ്നേഹവിരുന്നോടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
Tags : ceremony for the St. Mary Magdalene