x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​​സ്‌​​കാ​​ര ശു​​ശ്രൂ​​ഷ ഉ​​യി​​ര്‍​പ്പി​​ന്‍റെ ശു​​ശ്രൂ​​ഷ​​: മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്

വെബ് ഡെസ്ക്
Published: August 2, 2026 11:03 PM IST | Updated: August 2, 2026 11:03 PM IST

റെ​ജീ​ന, മ​ക​ന്‍ ജോ​സ​ഫൈ​ന്‍ എ​ന്നി​വ​രു​ടെ സം​സ്‌​കാ​രത്തിന് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കു​ന്നു.

പൂ​​ഞ്ഞാ​​ര്‍: മ​​ര​​ണം വേ​​ദ​​നാ​​ജ​​ന​​ക​​മാ​​ണെ​​ങ്കി​​ലും ഉ​​യി​​ര്‍​പ്പി​​ന്‍റെ ശു​​ശ്രൂ​​ഷ​​യാ​​ണ് സം​​സ്‌​​കാ​​ര ശു​​ശ്രൂ​​ഷ​​യെ​​ന്ന് പാ​​ലാ ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. പ​​യ്യാ​​നി​​ത്തോ​​ട്ടം സെ​​ന്‍റ് അ​​ല്‍​ഫോ​​ന്‍​സാ പ​​ള്ളി​​യി​​ല്‍ ഉ​​രു​​ള്‍​പൊ​​ട്ട​​ലി​​ല്‍ മ​​രി​​ച്ച റെ​​ജീ​​ന​​യു​​ടെ​​യും ജോ​​സ​​ഫൈ​​ന്‍റെ​​യും സം​​സ്‌​​കാ​​ര ശു​​ശ്രൂ​​ഷ​​ക​​ളി​​ല്‍ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ര്‍ ക​​ല്ല​​റ​​ങ്ങാ​​ട്ട്.

മ​​ര​​ണം ദൈ​​വ​​ത്തി​​ന്‍റെ ഹൃ​​ദ​​യ​​ത്തോ​​ടു ചേ​​ര്‍​ന്നു​​നി​​ല്‍​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ്. വേ​​ദ​​ന​​ക​​ളി​​ല്‍ ദൈ​​വ​​ത്തെ ക​​ണ്ടെ​​ത്താ​​ന്‍ ക​​ഴി​​യ​​ണ​​മെ​​ന്നും മാ​​ര്‍ ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു. സേ​​വ​​ന​​ത്തി​​ന്‍റെ മാ​​തൃ​​ക​​യാ​​യി​​രു​​ന്നു റെ​​ജീ​​ന​​യും ജോ​​സ​​ഫൈ​​നും. റെ​​ജീ​​ന ജോ​​ലി ചെ​​യ്തി​​രു​​ന്ന പ​​യ്യാ​​നി​​ത്തോ​​ട്ടം ഹോ​​ളി സ്പി​​രി​​റ്റ് സ്‌​​കൂ​​ളി​​ലെ കു​​ട്ടി​​ക​​ളെ സ്വ​​ന്തം കു​​ട്ടി​​ക​​ളെ പോ​​ലെ​​യാ​​ണ് റെ​​ജീ​​ന ക​​രു​​തി​​യി​​രു​​ന്ന​​ത്. ജോ​​സ​​ഫൈ​​ന്‍ ജോ​​ലി ചെ​​യ്തി​​രു​​ന്ന ചൂ​​ണ്ട​​ച്ചേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ ആ​​ത്മാ​​ര്‍​ഥ​​മാ​​യ സേ​​വ​​ന​​മാ​​ണ് ന​​ട​​ത്തി​​യി​​രു​​ന്ന​​തെ​​ന്നും മാ​​ര്‍ ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​നു​​സ്മ​​രി​​ച്ചു.

Tags : Nattuvishesham Districtnews Funeral Service

Recent News

Corehub Up