സുല്‍ത്താന്‍ ബത്തേരി ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം
സുല്‍ത്താന്‍ ബത്തേരി: നഗരസഭയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 18 മുതല്‍ 20 ദിവസം നീണ്ടുനില്‍ക്കുന്ന സുല്‍ത്താന്‍ ബത്തേരി ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു.
ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ ഖാദര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എം.ജി. ഇന്ദ്രജിത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി. സംഷാദ്, ലീലാ പല്പാത്ത്, കെ. ഷിഫാനത്ത്, ഷെറീന അബ്ദുള്ള, കെ.എസ്. പ്രമോദ്, കൗണ്‍സിലര്‍മാരായ രാധാ രവീന്ദ്രന്, എം.എസ്. വിശ്വനാഥന്, കെ. മൊയ്തു, ആസൂത്രണ സമിതി അംഗങ്ങള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി, ലിറ്ററേച്ചല്‍ ഫെസ്റ്റിവലിന്റെയും ചലചിത്ര മേളയുടെയും ഡയറക്ടര്‍ എം.കെ. രാമദാസ്, എഡിഎസ് ചെയര്പേഴ്സണ്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : The logo for the Sultan Bathery Festival Bathery Festival NattuVishesham DistrictNews