x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​പ്പ​ടി​യി​ൽ ക​ണ്ട പി​ടി​യാ​ന ഇ​ന്ന​ലെ മാ​ലി​പ്പാ​റ​യി​ലും നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ


Published: June 4, 2026 04:42 AM IST | Updated: June 4, 2026 04:42 AM IST

മാ​ലി​പ്പാ​റ - കു​ള​ങ്ങാ​ട്ടു​കു​ഴി ഭാ​ഗ​ത്ത് ഇ​ന്ന​ലെ പ​ക​ൽ എ​ത്തി​യ കാ​ട്ടാ​ന.

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി​യി​ൽ ക​ണ്ട പി​ടി​യാ​ന പ​ക​ൽ സ​മ​യം മാ​ലി​പ്പാ​റ​യി​ലും എ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ. മാ​ലി​പ്പാ​റ - കു​ള​ങ്ങാ​ട്ടു​കു​ഴി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് കാ​ട്ടാ​ന​യെ ക​ണ്ട​ത്. സ്കൂ​ട്ട​റി​ല്‍ വ​രി​ക​യാ​യി​രു​ന്ന പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ന​യു​ടെ മു​ന്നി​ല്‍​പ്പെ​ട്ട് പ​രി​ഭ്രാ​ന്ത​രാ​യി .പി​ന്നി​ലാ​യി ഒ​രു സ്കൂ​ള്‍ ബ​സും ഉ​ണ്ടാ​യി​രു​ന്നു.
റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും റ​ബ്ബ​ര്‍​തോ​ട്ട​മാ​ണ്. പ്ര​ദേ​ശ​ത്ത് വീ​ടു​ക​ളി​ല്ല.

ചൊ​വ്വാ​ഴ്ച രാ​ത്രി കാ​ടി​റ​ങ്ങി​യ ആ​ന പ​തി​വു​പോ​ലെ കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​തെ പ്ര​ദേ​ശ​ത്ത് തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. റോ​ഡി​ല്‍ ആ​ളു​ക​ളെ​ത്തി​യ​തോ​ടെ ആ​ന സ​മീ​പ​ത്തെ റ​ബ്ബ​ര്‍ തോ​ട്ട​ത്തി​ലേ​ക്ക് ക​യ​റി. ഏ​റെ നേ​രം ഇ​വി​ടെ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ ത​ടി​ച്ചു​കൂ​ടി. പോ​ലീ​സും വ​ന​പാ​ല​ക​രും എ​ത്തി. ബ​ഹ​ളം​വ​ച്ച് ആ​ന​യെ ഓ​ടി​ക്കാ​നു​ള്ള നീ​ക്ക​ത്തെ നാ​ട്ടു​കാ​ര്‍ എ​തി​ര്‍​ത്തു. ആ​ന സ​മീ​പ​ത്തെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​മോ എ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. റ​ബ്ബ​ര്‍ ബു​ള്ള​റ്റു​കൊ​ണ്ട് വെ​ടി​യു​തി​ര്‍​ത്ത്‌ ജ​ന​വാ​സ​മി​ല്ലാ​ത്ത ഭാ​ഗ​ത്തേ​ക്ക് ആ​ന​യെ ഓ​ടി​ക്കാ​നാ​ണ് വ​ന​പാ​ല​ക​ര്‍ പി​ന്നീ​ട് തീ​രു​മാ​നി​ച്ച​ത്.

കോ​ട്ട​പ്പാ​റ പ്ലാ​ന്‍റേ​ഷ​നി​ലെ പി​ടി​യാ​ന​യാ​ണ് സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ പ​ക​ല്‍​സ​മ​യ​ത്തും നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത്. ഇ​തേ ആ​ന ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​ട്ട​പ്പ​ടി ഭാ​ഗ​ത്തും ഇ​ന്ന​ലെ മാ​ലി​പ്പാ​റ-​കു​ള​ങ്ങാ​ട്ടു​കു​ഴി ഭാ​ഗ​ത്തും ഇ​റ​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച കോ​ട്ട​പ്പ​ടി വ​ട​ക്കും​ഭാ​ഗ​ത്തും മു​ട്ട​ത്തു​പാ​റ​യി​ലും ഇ​തേ ആ​ന ഭീ​തി വി​ത​ച്ചി​രു​ന്നു. ആ​ളു​ക​ളു​ടെ ബ​ഹ​ള​മോ, പ​ട​ക്കം​പൊ​ട്ടി​ക്ക​ലോ ഒ​ന്നും ഈ ​പി​ടി​യാ​ന​യ്ക്ക് പ്ര​ശ്ന​മാ​കു​ന്നി​ല്ല. കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ഉ​ള്‍​പ്പ​ടെ യ​ഥേ​ഷ്ടം തീ​റ്റ​യാ​ക്കി​യാ​ണ് ആ​ന നീ​ങ്ങു​ന്ന​ത്. ആ​ന അ​സു​ഖ​ബാ​ധി​ത​യാ​ണോ​യെ​ന്ന സം​ശ​യ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

പ​ക​ല്‍​പോ​ലും ആ​ന ശ​ല്യം ഉ​ണ്ടാ​കു​ന്ന​തി​ല്‍ നാ​ട്ടു​കാ​ര്‍ രോ​ഷാ​കു​ല​രാ​ണ്. ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി മ​റ്റെ​വി​ടേ​ക്കെ​ങ്കി​ലും മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. നാ​ട്ടി​ലി​റ​ങ്ങി​യ​ശേ​ഷം കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​തെ കാ​ട്ടാ​ന​ക​ള്‍ നാ​ട് താ​വ​ള​മാ​ക്കു​ക​യാ​ണെ​ന്ന ആ​ശ​ങ്ക​യും നാ​ട്ടു​കാ​ര്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ ആ​ന​ക​ള്‍ നാ​ട്ടി​ലെ കൃ​ഷി​യി​ട​ങ്ങ​ളും മ​റ്റും ആ​വാ​സ​കേ​ന്ദ്ര​മാ​ക്കു​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ഭ​യം. ഇ​ക്കാ​ര്യ​ത്തി​ല്‍ വ​നം​വ​കു​പ്പ് അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up