x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ങ്കൊ​ന്പ്-​ച​ന്പ​ക്കു​ളം റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മിക്ക​ണം

വെബ് ഡെസ്ക്
Published: September 19, 2026 10:51 PM IST | Updated: September 19, 2026 10:51 PM IST

ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ര​യ​റ്റം വ​രെ വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​യ മ​ങ്കൊ​ന്പ് -ച​ന്പ​ക്കു​ളം റോ​ഡ്.

രാ​മ​ങ്ക​രി: ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ര​യ​റ്റം വ​രെ വെ​ള്ളം നി​റ​ഞ്ഞ് നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ യാ​ത്ര ആ​ഴ്ച​ക​ളോ​ളം ദു​രി​ത​ത്തി​ലാ​ക്കി​യ മ​ങ്കൊ​ന്പ്-​ച​ന്പ​ക്കു​ളം റോ​ഡ് അ​ടി​യ​ന്തര​മാ​യി ഉ​യ​ർ​ത്തി നി​ർ​മിക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ആ​ല​പ്പു​ഴ, ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​ക​ളി​ൽ നി​ന്നു​ള്ള ബ​സ് സ​ർ​വീ​സ് ആ​ഴ്ച​ക​ളോ​ളം മു​ട​ങ്ങി​യ​ത് നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യെ​ന്ന് മാ​ത്ര​മ​ല്ല കെ​എ​സ്ആ​ർ​ടി​സി​ക്കും അ​തു​പോ​ലെ ത​ന്നെ പ്ര​ദേ​ശ​ത്തെ ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സ​മ്മാ​നി​ച്ച​ത്. ശ​ക്ത​മാ​യ മ​ഴ മാ​റി ദി​വ​സ​ങ്ങ​ളോ​ളം അ​ന്ത​രി​ക്ഷം തെ​ളി​ഞ്ഞു നി​ന്നി​ട്ടും റോ​ഡി​ൽ നി​ന്നും വെ​ള്ള​മി​റ​ങ്ങാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ നൂ​റ് ക​ണ​ക്കി​ന് വ​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ല​പ്പോ​ഴും കൊ​ച്ചു​വ​ള്ള​ങ്ങ​ളെ ആ​ശ്ര​യി​ച്ചാ​ണ് മ​ങ്കൊ​ന്പ്-​എ​സി റോ​ഡി​ലും ച​ന്പ​ക്കു​ളം ജം​ഗ്ക്ഷ​നി​ലും മ​റ്റും എ​ത്താ​ൻ സാ​ധി​ച്ചി​രു​ന്ന​ത്.

ച​ന്പ​ക്കു​ളം കൃ​ഷി ഭ​വ​ന് കീ​ഴി​ലെ നി​ര​വ​ധി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഇ​റ​ക്കി​യി​രു​ന്ന ര​ണ്ടാം കൃ​ഷി ഇ​പ്രാ​വ​ശ്യം അ​പ്പാ​ടെ ന​ശി​ക്കു​ന്ന​തി​നും ക​ർ​ഷ​ക​ർ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​തി​നും കൂ​ടി ഇ​ത് കാ​ര​ണ​മാ​യി മാ​റി​യി​രു​ന്നു. ര​ണ്ടാ​യി​ര​ത്തി പ​തി​നെ​ട്ടി​ലെ പ്ര​ള​യ​ത്തി​ലും അ​തി​ന​ടു​ത്ത വ​ർ​ഷ​മു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നാ​ട്ടു​കാ​ർ​ക്ക് ഇ​തേ സ്ഥി​തി നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു.

ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​നേ​യും, തി​രു​വ​ല്ല-​എ​ട​ത്വാ റോ​ഡി​നേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന കു​ട്ട​നാ​ട്ടി​ലെ അ​തി പ്ര​ധാ​ന റൂ​ട്ടാ​ണി​തെ​ന്ന് മാ​ത്ര​മ​ല്ല, ബോ​ട്ട് സ​ർ​വീ​സി​നെ കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ച്ചു​വ​രു​ന്ന ച​ന്പ​ക്കു​ളം, പു​ല്ല​ങ്ങ​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യ്ക്ക് ആ​ളു​ക​ൾ​ക്ക് ഏ​റ്റ​വും എ​ളു​പ്പം എ​ത്തി​ച്ചേ​രാ​ൻ സ​ഹാ​യി​ക്കു​ന്ന റോ​ഡു കൂ​ടി​യാ​ണി​ത്. അ​തി​നാ​ൽ അ​ടി​യ​ന്തര​മാ​യി റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മ്മി​ക്കു​ന്ന​തി​ന് പു​റ​മേ നാ​ട്ടു​കാ​രു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ​യൊ​രു​ക്കാ​നും അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up