x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധി നാ​മം കേ​ന്ദ്ര ഭ​ര​ണ​കൂ​ട​ത്തെ ഭ​യ​പ്പെ​ടു​ത്തു​ന്നു: എം.​കെ. ഭാ​സ്ക​ര​ൻ

വെബ് ഡെസ്ക്
Published: October 26, 2026 05:42 AM IST | Updated: October 26, 2026 05:42 AM IST

കൊ​ഴു​ക്ക​ല്ലൂ​രി​ൽ ന​ട​ന്ന സോ​ഷ്യ​ലി​സ്റ്റ് തൊ​ഴി​ലാ​ളി സം​ഗ​മം ആ​ർ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. ഭാ​സ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മേ​പ്പ​യ്യൂ​ർ: ഗാ​ന്ധി​ജി​യു​ടെ ഓ​ർ​മ​ക​ളെ​പ്പോ​ലും കേ​ന്ദ്ര​ത്തി​ലെ ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ടം ഭ​യ​പ്പെ​ടു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​നി​ന്ന് മ​ഹാ​ത്മ ഗാ​ന്ധി എ​ന്ന​ത് വെ​ട്ടി​മാ​റ്റി​യ​തെ​ന്ന് ആ​ർ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. ഭാ​സ്ക​ര​ൻ പ​റ​ഞ്ഞു. എ​ച്ച്എം​എ​സ് കൊ​ഴു​ക്ക​ല്ലൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സോ​ഷ്യ​ലി​സ്റ്റ് തൊ​ഴി​ലാ​ളി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​താ ക​ൺ​സ്ട്ര​ക്‌​ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​എം. ഗോ​പാ​ല​ൻ ക്ലാ​സ് അ​വ​ത​ര​ണം ന​ട​ത്തി. എ​ച്ച്എം​എ​സ് സം​സ്ഥാ​ന ട്ര​ഷ​റ​ർ ഭാ​സ്ക​ര​ൻ കൊ​ഴു​ക്ക​ല്ലൂ​ർ, ആ​ർ​ജെ​ഡി മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് നി​ഷാ​ദ് പൊ​ന്നം​ക​ണ്ടി, പു​തു​ശേ​രി ബാ​ല​കൃ​ഷ്ണ​ൻ, കെ.​എം. ബാ​ല​ൻ, പി.​കെ. ശ​ങ്ക​ര​ൻ, ബി.​ടി. സു​ധീ​ഷ് കു​മാ​ർ, ജ​സ്‌​ല കൊ​മ്മി​ലേ​രി, പി. ​ബാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തൊ​ഴി​ലാ​ളി സം​ഘ​ട​നാ രം​ഗ​ത്ത് ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ച മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​രാ​യ വി.​പി. ചെ​റി​യാ​ത്ത​ൻ, കെ.​എം. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ടി.​കെ. ബാ​ല​ൻ, എ​ള്ളോ​യ​ത്തി​ൽ ഭാ​സ്ക​ര​ൻ, പി.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, പി. ​ദേ​വി​യ​മ്മ, വി.​കെ. ചെ​ക്കോ​ട്ടി, വി.​കെ. അ​മ്മ​ത്, കെ.​എം. അ​മ്മാ​ളു എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags :

Recent News

Corehub Up