x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടും​കു​ന്നം-മാ​ന്തു​രു​ത്തി റോ​ഡ് പു​ന​ർ​നി​ർ​മി​ക്കണം

വെബ് ഡെസ്ക്
Published: August 27, 2026 11:38 PM IST | Updated: August 27, 2026 11:38 PM IST

പ്രതീകാത്മക ചിത്രം

നെ​ടും​കു​ന്നം: മാ​ന്തു​രു​ത്തി റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​ട്ടും പു​ന​ർ​നി​ർ​മാ​ണം വൈ​കു​ന്നു. പ​റ​ഞ്ഞു പ​റ്റി​ക്കാ​തെ നി​ർ​മാ​ണം തു​ട​ങ്ങൂ​വെ​ന്ന് അ​ധി​കൃ​ത​രോ​ട് ജ​ന​ങ്ങ​ൾ. ച​ങ്ങ​നാ​ശേ​രി - വാ​ഴൂ​ർ, ച​ങ്ങ​നാ​ശേ​രി - മ​ണി​മ​ല റോ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ജി​ല്ല​യി​ലെ അ​തി​പ്ര​ധാ​ന പിഡ​ബ്ല്യൂഡി ​റോ​ഡു​ക​ളി​ൽ ഒ​ന്നാ​യ നെ​ടും​കു​ന്നം-​മാ​ന്തു​രു​ത്തി റോ​ഡ് ത​ക​ർ​ന്ന് പ​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​ത്രപോ​ലും അ​സാ​ധ്യ​മാ​യി​ട്ടും പു​ന​ർ​നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ അ​മ​ർ​ഷ​ത്തി​ലാ​ണ്. യ​ഥാ​സ​മ​യം പു​ന​ർ​നി​ർ​മാ​ണം ന​ട​ത്താ​തി​രു​ന്ന​തി​നാ​ൽ റോ​ഡി​ലു​ട​നീ​ളം കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് പ​ല ഭാ​ഗ​ങ്ങ​ളി​ലും നാ​ല​ടി​യോ​ളം താ​ഴ്ച​യി​ൽ കി​ട​ങ്ങു സ​മാ​നം ചെ​ളി​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

മൂ​ന്നു പ​തി​റ്റാ​ണ്ടു മു​മ്പ് പു​ന​ർനി​ർ​മാ​ണം ന​ട​ത്തേ​ണ്ടി​യി​രു​ന്ന റോ​ഡാ​ണി​ത്. ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് 13 കോ​ടി​യോ​ളം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. പി​ന്നീ​ട് വ​ന്ന സ​ർ​ക്കാ​ർ ആ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല. ക​ഴി​ഞ്ഞ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു തൊ​ട്ടു​മു​മ്പ് റോ​ഡി​ന് 6 കോ​ടി രൂ​പ​യു​ടെ ടെ​ൻ​ഡ​ർ ഉ​റ​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ആ​ഘോ​ഷ​പൂ​ർ​വ്വം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ര​ണ്ടു ക​ലു​ങ്കു​ക​ൾ നി​ർ​മി​ച്ച​ത​ല്ലാ​തെ മ​റ്റൊ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ന്നി​ട്ടി​ല്ല. ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ലു​ങ്കി​ൽ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. മെ​റ്റ​ലു​ക​ൾ നി​ര​ത്തി പ​രി​സ​ര​വാ​സി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ഈ ​കു​ഴി​ക​ൾ നി​ക​ത്തി.

പു​ന​ർനി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പ​ല വ​ലിപ്പ​ത്തി​ലു​ള്ള മെ​റ്റ​ലു​ക​ൾ ഇ​റ​ക്കി​യി​ട്ട് നാ​ളു​ക​ളാ​യി. മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഇ​റ​ക്കി​യി​ട്ട മെ​റ്റ​ലു​ക​ൾ റോ​ഡി​ൽ നി​ര​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ കു​ഴി​ക​ൾ ഒ​ഴി​വാ​ക്കി ആ​യ​സ​പ്പെ​ട്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​ത്. ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കി​യ​താ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മാ​യ​തെ​ന്നാ​യി​രു​ന്നു ആ​ദ്യം അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​പ്പോ​ൾ പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​മാ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. യു​ദ്ധം മൂ​ലം ടാ​റി​നു​ണ്ടാ​യ വി​ല​ വ​ർ​ധനവിനാൽ ക​രാ​റു​കാ​ര​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കി​യ​തെ​ന്നും എ​ന്നാ​ൽ ഈ ​തു​ക അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച​താ​യും പ​റ​യ​പ്പെ​ടു​ന്നു. നി​ർ​മാ​ണം ഇ​ന്ന് തു​ട​ങ്ങും നാ​ളെ തു​ട​ങ്ങും എ​ന്ന് പ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up