x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ം കു​റ​ഞ്ഞു

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: February 28, 2026 07:50 AM IST | Updated: February 28, 2026 07:50 AM IST

കോ​ഴി​ക്കോ​ട്: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം തു​ട​രു​മ്പോ​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു.​സൂ​പ്പ​ർ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ പ്ര​ധാ​ന ഒ​പി​ക​ളി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​വും എ​ത്തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു.

ശ​രാ​ശ​രി നാ​ലാ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ളെ​ത്താ​റു​ള്ള വ്യാ​ഴാ​ഴ്ച പ​കു​തി ആ​ളു​ക​ള്‍ മാ​ത്ര​മാ​ണ് എ​ത്തി​യ​തെ​ന്നാ​ണ് ക​ണ​ക്ക്. ഇ​ന്ന​ലെ​യും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. എ​ത്തു​ന്ന രോ​ഗി​ക​ളി​ൽ പ​ല​രും മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് റ​ഫ​ർ​ചെ​യ്ത് വ​ന്ന​വ​രാ​ണ്. മ​റ്റു​ചി​ല​ർ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച ശ​സ്ത്ര​ക്രി​യ​യ്ക്ക് അ​ഡ്മി​റ്റാ​കാ​ൻ എ​ത്തി​യ​വ​രും.

ഒ​പി​യി​ൽ പി​ജി ഡോ​ക്ട​ർ​മാ​രാ​ണ് ഇ​വ​രെ പ​രി​ശോ​ധി​ച്ച​ത്. പി​ജി ഡോ​ക്ട​ർ​മാ​രോ​ട് എ​ന്ന് ശ​സ്ത്ര​ക്രി​യ​ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് ചോ​ദി​ച്ചാ​ൽ സ​മ​രം​ക​ഴി​ഞ്ഞു​മാ​ത്ര​മേ എ​ന്തെ​ങ്കി​ലും പ​റ​യാ​ൻ സാ​ധി​ക്കൂ​വെ​ന്ന മ​റു​പ​ടി​യാ​ണ് കി​ട്ടു​ന്ന​തെ​ന്ന് രോ​ഗി​ക​ൾ പ​റ​യു​ന്നു. ക​ടു​ത്ത നി​രാ​ശ​യോ​ടെ​യാ​ണ് രോ​ഗി​ക​ൾ മ​ട​ങ്ങു​ന്ന​ത്. ഇ​വ​ർ​ക്കാ​ർ​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കാ​നും സാ​ധി​ക്കി​ല്ല.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വു​വ​രു​ന്ന പ​ല ശ​സ്ത്ര​ക്രി​യ​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​കു​മ്പോ​ൾ ആ​രോ​ഗ്യ​സു​ര​ക്ഷ പ​ദ്ധ​തി പ്ര​കാ​രം ന​ട​ത്താ​ൻ​സാ​ധി​ക്കും. അ​തേ​സ​മ​യം, കെ​ജി​എം​സി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം തു​ട​രു​ക​യാ​ണ്. സ​മ​രം തു​ട​രു​ന്ന​ത് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​മെ​ന്നു​റ​പ്പാ​ണ്. ഡോ​ക്ട​ര്‍​മാ​രു​ടെ സ​മ​രം തീ​ര്‍​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന​ലെ കോ​ള​ജി​ന് മു​ന്നി​ല്‍ സ​മ​രം ന​ട​ത്തി. സ​മ​ര​ത്തി​നി​ടെ പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

Tags : nattu vishesham medical colleges has decreased.

Recent News

Corehub Up