x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈക്കത്തെ പഴയ പോലീസ് സ്റ്റേഷൻ ചരിത്ര സ്മാരകമാക്കണം

വെബ് ഡെസ്ക്
Published: August 15, 2026 02:43 AM IST | Updated: August 15, 2026 02:43 AM IST

നൂ​റ്റാ​ണ്ടു പി​ന്നി​ട്ട വൈ​ക്ക​ത്തെ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ.

വൈ​ക്കം: നൂ​റ്റാ​ണ്ടു പി​ന്നി​ട്ട വൈ​ക്ക​ത്തെ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ ച​രി​ത്ര സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി. കേ​ര​ള​ത്തി​ന്‍റെ ന​വോ​ഥാ​ന ച​രി​ത്ര​ത്തി​ൽ നാ​ഴി​ക​ക്കല്ലാ​യി ക​ണ​ക്കാ​ക്കു​ന്ന വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ൽ നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ച സ​ത്യ​ഗ്ര​ഹ സ​മ​ര​നാ​യ​ക​രെ​വ​രെ ഈ ​പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക​ൽ തു​റ​ങ്കി​ല​ട​ച്ചാ​ണ് ക്രൂ​ര​മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.

സ​ത്യ​ഗ്ര​ഹ സ​മ​ര​നാ​യ​ക​രി​ൽ ഒ​രാ​ളാ​യ ഇ.​വി. രാ​മ​സ്വാ​മി​നാ​യ്ക്കരെ അ​ട​ക്കം ഈ ​പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജ​യി​ലി​ല​ട​ച്ചി​രു​ന്നു. പെ​രി​യോ​ർ ഇ.​വി. രാ​മ​സ്വാ​മി നാ​യ​ക്ക​രു​ടെ സ​മ​ര​പോ​രാ​ട്ട​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി സ​ത്യ​രാ​ജ് നാ​യ​ക​നാ​യി ചി​ത്രീ​ക​രി​ച്ച ച​ല​ച്ചി​ത്രം പെ​രി​യോ​റി​ന്‍റെ കു​റെ ഭാ​ഗ​ങ്ങ​ൾ വൈ​ക്ക​ത്തെ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​നും വൈ​ക്ക​ത്തെ പ​ഴ​യ ബോ​ട്ടു​ജെ​ട്ടി​യുമൊ​ക്കെ​യാ​യി​രു​ന്നു.

ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ പോ​ലീ​സ്‌ സ്റ്റേ​ഷ​ൻ ഇ​ട​ക്കാ​ല​ത്ത് ഓ​ടു​ക​ൾ മാ​റ്റി ചോ​ർ​ച്ച ത​ട​ഞ്ഞി​രു​ന്നു. നി​ല​വി​ൽ പോ​ലീ​സു​കാ​ർ വി​ശ്ര​മ​കേ​ന്ദ്ര​മാ​യി ഉ​പ​യോ​ഗി​ച്ചുവ​രി​ക​യാ​ണ് പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ. പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ ച​രി​ത്ര സ്മാ​ര​ക​മാ​യി നി​ല​നി​ർ​ത്താ​ൻ പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​രാ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് കെ.​അ​ജി​ത്ത് എം​എ​ൽ​എ ആ​യി​രു​ന്ന സ​മ​യം​ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും പ​ദ്ധ​തി സാ​ങ്കേ​തി​ക​ത്വ​ത്തി​ൽ കു​ടു​ങ്ങി​യ​തി​നാ​ൽ യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.
ച​രി​ത്ര സ്മാ​ര​ക​മാ​യി വൈ​ക്ക​ത്തെ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​നെ പ​രി​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up