x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ത്ത​ന്‍​പാ​ലം പാ​ട​ശേ​ഖ​ര​ത്തി​ലെ ഞാ​റു​ക​ൾ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​ലി​ച്ചു​പോ​യി

വെബ് ഡെസ്ക്
Published: October 26, 2026 04:15 AM IST | Updated: October 26, 2026 04:15 AM IST

പു​ത്ത​ന്‍​പാ​ലം പാ​ട​ശേ​ഖ​ര​ത്തി​ലെ ഞാ​റു​ക​ൾ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​ലിച്ചു​പോ​യി പാ​ട​ശേ​ഖ​രം വെ​ള്ള​ക്കെ​ട്ടി​ലാ​യ​പ്പോ​ൾ.

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ൽ പു​ത്ത​ന്‍​പാ​ലം പാ​ട​ശേ​ഖ​ര​ത്തി​ലെ ത​രി​ശു​ഭൂ​മി​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ, നാ​ടി​ന്‍​സു​ര​ക്ഷ എ​ന്ന സ​ന്ദേ​ശ​വു​മാ​യി പ​ഞ്ചാ​യ​ത്ത്‌ വി​ക​സ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ല്‍​ക്കൃ​ഷി​ക്കി​റ​ങ്ങി​യ ക​ര്‍​ഷ​ക​രു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​ലി​ച്ചു​പോ​യി. കൃ​ഷി​യി​റ​ക്കാ​നാ​യി ഇ​വ​ർ വി​ത്തു​വി​ത​ച്ച് ത​യാ​റാ​ക്കി​യ ഞാ​റു​ക​ൾ മു​ഴു​വ​ൻ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യി.

ഇ​വി​ടെ ത​രി​ശു​ഭൂ​മി​യി​ല്‍ കൃ​ഷി​യി​റ​ക്കാ​നു​ള്ള കൃ​ഷി​വ​കു​പ്പി​ന്‍റെ ആ​ഹ്വാ​നം സ്വീ​ക​രി​ച്ച് അ​റു​പ​തോ​ളം ക​ര്‍​ഷ​ക​ര്‍ ചേ​ര്‍​ന്ന് രൂ​പീ​ക​രി​ച്ച ക​ര്‍​ഷ​ക​കൂ​ട്ടാ​യ്മ​യു​ടെ കാ​ർ​ഷി​ക പ​ദ്ധ​തി​യാ​ണ് ഇ​ങ്ങ​നെ താ​റു​മാ​റാ​യ​ത്.
പു​ത്ത​ന്‍​പാ​ലം പാ​ട​ശേ​ഖ​ര​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ത​രി​ശു​കി​ട​ന്ന 10 ഹെ​ക്ട​റോ​ളം സ്ഥ​ല​ത്താ​ണ് നെ​ല്‍​ക്കൃഷി​ക്കാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. പാ​ട​ശേ​ഖ​രം ഉ​ഴു​തൊ​രു​ക്കി ഞാ​റ് ന​ടാ​നി​രി​ക്ക​വേ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ന​ത്ത മ​ഴ​യി​ല്‍ ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്ന ഞാ​റ്റാ​ടി അ​പ്പാ​ടെ ഒ​ലി​ച്ചു​പോ​യ​ത്. ഇ​തോ​ടെ കൃ​ഷി​യി​റ​ക്കാ​ന്‍ ഞാ​റി​ല്ലാ​തെ കൃ​ഷി ത​ന്നെ അ​വ​താ​ള​ത്തി​ലാ​യി.

ഇ​തു​മൂ​ലം വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഈ ​പ​ദ്ധ​തി​ക്കി​റ​ങ്ങി​യ ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ടാ​യി​ട്ടു​ള്ള​ത്. സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും അ​നു​കൂ​ല​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ തു​ട​ര്‍​ന്ന് കൃ​ഷി ഇ​റ​ക്കാ​ന്‍ സാ​ധി​ക്കൂ. അ​തു​കൊ​ണ്ട് ത​ന്നെ സ​ര്‍​ക്കാ​ര്‍ ക​നി​യു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ് ഈ ​ക​ര്‍​ഷ​ക​കൂ​ട്ടാ​യ്മ​യും ക​ർ​ഷ​ക​രും.

Tags :

Recent News

Corehub Up