x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോർപറേഷനിൽ അ​വി​ശ്വാ​സ പ്ര​മേ​യനീ​ക്ക​ത്തി​ന് സാ​ധ്യ​ത മ​ങ്ങി


Published: June 29, 2026 07:05 AM IST | Updated: June 29, 2026 07:05 AM IST

പി​ന്തു​ണ​യി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി ഭ​ര​ണ​സ​മി​തി​ക്കെ​തി​രാ​യി യു​ഡി​എ​ഫ് ന​ട​ത്തി​യ അ​വി​ശ്വാ​സ പ്ര​മേ​യ നീ​ക്കം പ​രാ​ജ​യ​ത്തി​ലേ​ക്ക്. യു​ഡി​എ​ഫ് കൊ​ണ്ടു​വ​രു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യം വി​ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത​യ്ക്കു മ​ങ്ങ​ലേ​റ്റ​ത്.

ഈ ​ആ​വ​ശ്യ​വു​മാ​യി യു​ഡി​എ​ഫ് സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ജോ​യി ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി. യു​ഡി​എ​ഫു​മാ​യി ചേ​ർ​ന്ന് അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ര​ണോ വേ​ണ്ട​യോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് എ​ൽ​ഡി​എ​ഫ് ന​യ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെ അ​ങ്ങ​നെ യൊ​രു തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ങ്ങ​നെ​യൊ​രു കാ​ര്യം നി​ല​വി​ൽ പാ​ർ​ട്ടി പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്നും വി.​ ജോ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ആ​ര് അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു വ​ന്നാ​ലും എ​തി​ർ​ക്കേ​ണ്ട​തി​ല്ലെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യി​ലെ പ്ര​മു​ഖ സി​പി​എം നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ വി. ​ശി​വ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​ക​ൾ​ക്കു ചൂ​ടുപി​ടി​ച്ച​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ പ്ര​സ്താ​വ​ന​യോ​ടെ ഇ​തി​നു​ള്ള സാ​ധ്യ​ത മ​ങ്ങി. ഇ​ന്നു കൗ​ണ്‍​സി​ൽ യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ നി​ല​പാ​ട് പ്ര​ഖ്യാ​പ​ന​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

അ​തേ​സ​മ​യം അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കാ​ത്ത​തി​നു പി​ന്നി​ൽ എ​ൽ​ഡി​എ​ഫ്-​ബി​ജെ​പി ധാ​ര​ണ​യാ​ണെ​ന്ന് കോ​ർ​പ​റേ​ഷ​ൻ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ പ്ര​തി​ക​രി​ച്ചു. കോ​ർ​പ​റേ​ഷ​നി​ലെ ഭ​ര​ണ​സ്തം​ഭ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​ഡി​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രാ​ൻ നീ​ക്കം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യു​ണ്ടാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ഇ​തി​നു​ള്ള സാ​ധ്യ​ത മ​ങ്ങി.

കോ​ണ്‍​ഗ്ര​സ് വി​ട്ട് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച സു​ധീ​ഷ്കു​മാ​റും പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന സൂ​ച​ന​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. 101 അം​ഗ​ങ്ങ​ളു​ള്ള തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ 50 സീ​റ്റു​ള്ള ബി​ജെ​പി ഒ​രു സ്വ​ത​ന്ത്ര​ന്‍റെ കൂ​ടി പി​ന്തു​ണ​യോ​ടെ​യാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന​ത്. യു​ഡി​എ​ഫി​ന് 20 സീ​റ്റും എ​ൽ​ഡി​എ​ഫി​ന് 29 സീ​റ്റു​മാ​ണു​ള്ള​ത്. യു​ഡി​എ​ഫ് വി​മ​ത​നാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച സു​ധീ​ഷ് കു​മാ​റാ​ണ് മ​റ്റൊ​രു സ്വ​ത​ന്ത്ര​ൻ.

കോർപറേഷന്‍റെ വരുമാന വർധനവിൽ യുഡിഎഫും കോൺഗ്രസും വേദനിക്കുന്നതെന്തിനെന്ന് മേയർ

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ന്‍റെ ആ​സ്തി​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​ക്കി​ക്കൊ​ണ്ടി​രു​ന്ന വ​രു​മാ​നം നി​ല​ച്ച​തി​ൽ സി​പി​എ​മ്മി​നു​ണ്ടാ​കു​ന്ന ആ​ശ​ങ്ക​യി​ൽ കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും എ​ന്തി​നാ​ണ് വേ​ദ​നി​ക്കു​ന്ന​തെ​ന്ന് മേ​യ​ർ വി.​വി. രാ​ജേ​ഷ്.
ഇ​ന്ത്യാ സ​ഖ്യ​മു​ന്ന​ണി കേ​ര​ള​ത്തി​ലും യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ പോ​വു​ക​യാ​ണെ​ന്നും വി​ചാ​രി​ച്ച​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് - സി​പി​എം സ​ഖ്യം കേ​ര​ള​ത്തി​ൽ സം​ഭ​വി​ക്കു​ക​യാ​ണെ​ന്നും മേയർ വി. വി. രാ​ജേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് നീ​ട്ടി​യ ക​ര​ങ്ങ​ളി​ലേ​ക്ക് സി​പി​എം എ​ന്നു പി​ടി​ച്ചോ അന്നു മു​ത​ൽ ആ ​പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച താ​ഴോ​ട്ടാ​യെ​ന്നും തി​രു​വ​ന​ന്ത​പു​രം കോ​ർപ​റേ​ഷ​നി​ൽ കോ​ണ്‍​ഗ്ര​സ് അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​ കാ​ര്യ​ത്തി​ൽ മേ​യ​ർ പ​റ​ഞ്ഞു. ഭ​ര​ണ​ത്തി​ൽ ക​യ​റു​ന്ന സ​മ​യ​ത്ത് ത​ന്നെ അ​വി​ശ്വാ​സ പ്ര​മേ​യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 10 അ​വി​ശ്വാ​സ പ്ര​മേ​യ​ങ്ങ​ൾ നേ​രി​ടേ​ണ്ടിവ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ് ഭരണം മു​ന്നോ​ട്ടു കൊണ്ടുപോകുന്നത്.

അ​വി​ശ്വാ​സം കൊ​ണ്ടു​വ​രു​ന്പോ​ൾ പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്ത് നി​ന്നു മാ​റ​ണം. പ​ക​രം ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​യ ബി.​ബി. ഗോ​പ​കു​മാ​റി​നു പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ന​ൽ​ക​ണ​മെ​ന്നും വി.​വി. രാ​ജേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up