x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​യ്ക്ക​ലി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ആ​ച​ര​ണം


Published: July 4, 2026 04:17 AM IST | Updated: July 4, 2026 04:17 AM IST

മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ​ായു​ടെ ദു​ക്റാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നി​ര​ണം സെ​ന്‍റ് തോ​മ​സ് വ​ലി​യ പ​ള്ളി​യി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ

നി​ല​യ്ക്ക​ൽ: മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ​യു​ടെ സ്മ​ര​ണ​ക​ൾ നി​ല​നി​ൽ​ക്കു​ന്ന നി​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് എ​ക്യു​മെ​നി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ൽ​ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ആ​ച​രി​ച്ചു.

രാ​വി​ലെ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ, വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ന്നു. നി​ല​യ്ക്ക​ൽ ഡി​സ്ട്രി​ക്ടി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. തു​ട​ർ​ന്ന് സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ്പും നി​ല​യ്ക്ക​ൽ എ​ക്യൂ​മെ​നി​ക്ക​ൽ ട്ര​സ്റ്റി​ന്‍റെ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ ആ​രാ​ധ​ന​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ളും ന​ട​ന്നു.

സീ​റോമ​ല​ബാ​ർ സ​ഭ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ത്ത​ടി​യാ​ർ പാ​ല​ത്തി​ൽനി​ന്ന് ആ​രം​ഭി​ച്ച പ​ദ​യാ​ത്ര പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യി. സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ൽ പ​ദ​യാ​ത്ര എ​ത്തി​യ​പ്പോൾ അ​ർ​പ്പി​ച്ച വിശുദ്ധ കുർബാനയ്ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത യൂ​ത്ത് മൂ​വ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് നെ​രി​പ്പാ​റ​യും സെ​ന്‍റ് ജോ​ർ​ജ് സീ​റോമ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പള്ളി വി​കാ​രി ഫാ. ​ടി​ജോ തു​ണ്ട​ത്തി​ലും കാർമികത്വം ന​ൽ​കി. നൂ​റു​ക​ണ​ക്കി​ന് യു​വ​ജ​ന​ങ്ങ​ൾ പ​ദ​യാ​ത്ര​യി​ലും വി​ശു​ദ്ധ കുർബാനയി​ലും പ​ങ്കെ​ടു​ത്തു.

ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന സെ​ന്‍റ് തോ​മ​സ് എ​ക്യുമെ​നി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള വാ​ർ​ഷി​ക തീ​ർ​ഥാ​ട​ന​ത്തി​ലും വി​വി​ധ ക്രൈ​സ്ത​വ സ​ഭ ബി​ഷ​പ്പു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.

തീ​ർ​ഥാ​ട​ന വാ​ര​ത്തി​നു സ​മാ​പ​നം കു​റി​ച്ച് ഇ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത മ​ദേ​ഴ്സ് ഫോ​റ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റും തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​യിരിക്കുമെ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​ ഷൈ​ജു മാ​ത്യു ഒ​ഐ​സി അ​റി​യി​ച്ചു.

മാ​ർ​ത്തോ​മ്മാശ്ലീ​ഹ​യു​ടെ പാ​ര​ന്പ​ര്യ​ത്തി​ൽ സ​ഭൈ​ക്യം സാ​ധ്യ​മാ​ക​ണം: കാ​തോ​ലി​ക്കാബാ​വ

നി​ര​ണം: ഭാ​ര​ത​ത്തി​ന്‍റെ അപ്പ​സ്തോ​ല​നാ​യ മാ​ർ​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ പാ​ര​മ്പ​ര്യ​ത്തി​ൽ മ​ല​ങ്ക​ര​ ന​സ്രാ​ണി​ക​ൾ ഒ​രു​മി​ക്കു​മ്പോ​ഴാ​ണ് മ​ല​ങ്ക​ര​ സ​ഭ​യു​ടെ ഐ​ക്യം യാ​ഥാ​ർ​ഥ്യ​മാ​കു​ക​യെ​ന്ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ. മാ​ർ​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തോ​മ്മാ​ശ്ലീ​ഹാ സ്ഥാ​പി​ച്ച നി​ര​ണം വ​ലി​യ പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബാ​വ.

മാ​ർ​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ ശ്ലൈ​ഹി​ക പാ​ര​മ്പ​ര്യ​മാ​ണ് ഭാ​ര​ത​ത്തി​ലെ ക്രൈ​സ്ത​വ സ​ഭ​യു​ടെ വ​ള​ർ​ച്ച​യു​ടെ നി​ദാ​ന​വും നി​ല​നി​ല്പും. മ​ഹ​ത്താ​യ ആ ​പാ​ര​മ്പ​ര്യ​ത്തെ അ​ഭം​ഗു​രം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ മ​ല​ങ്ക​ര​സ​ഭ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും വി​ഭാ​ഗീ​യ​ത​ക​ൾ മ​റ​ന്ന് ആ ​പാ​ര​മ്പ​ര്യ​ത്തി​ൽ ഒ​രു​മി​ച്ച് ചേ​ർ​ന്ന് ഒ​രു​മി​ച്ച് വ​ള​രാ​ൻ ഇ​ട​യാ​ക​ട്ടെ​യെ​ന്നും കാ​തോ​ലി​ക്കാ ബാ​വ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യൂഹാ​നോ​ൻ മാ​ർ ദി​മ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up