ചേര്‍ത്തല തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ആരംഭിച്ച ഇടവക മധ്യസ്ഥയായ പരിശുദ്ധ കാണിക്കമാതാവിന്റെ തിരുസ്വരൂപ പ്രയാണം.
ചേർത്തല: തങ്കി ഫൊറോന പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കാണിക്കമാതാവിന്റെ തിരുസ്വരൂപപ്രയാണം ആരംഭിച്ചു. അഞ്ചുവർഷത്തിലൊരിക്കലാണ് എല്ലാ കുടുംബ യൂണിറ്റുകളിലും സന്ദർശനത്തിനായി ഇടവക മധ്യസ്ഥയുടെ പ്രധാന തിരുസ്വരൂപം അല്ത്താരയിൽ നിന്നിറക്കുന്നത്. 47 കുടുംബയൂണിറ്റുകളിൽ പര്യടനം നടത്തും. എല്ലാ യൂണിറ്റുകളിലും ജപമാല, ദിവ്യബലി, സ്നേഹവിരുന്ന് എന്നിവ നടക്കും.
ഇന്നലെ വൈകുന്നേരം ആറിന് തൈയ്ക്കൽ ബ്ലോക്കിലെ അഞ്ചാം യൂണിറ്റിലേക്ക് പ്രയാണം ആരംഭിച്ചത്. ജനുവരി 25 നാണ് സമാപനം. തുടർന്ന് 27ന് ഇടവക തിരുനാളിന് കൊടിയേറും. ചടങ്ങുകൾക്ക് വികാരി ഫാ.ഡോ. മരിയാൻ അറയ്ക്കൽ, സഹവികാരിമാരായ ഫാ. ജോസഫ് കരിത്തോടത്ത്, ഫാ. സിബിൻ അഞ്ചുകണ്ടത്തിൽ, ഫാ. ഷാർവിൻ പുത്തൻചക്കാലയ്ക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.എൽ. സെബാസ്റ്റ്യൻ, ട്രസ്റ്റിമാരായ സാലി മച്ചുങ്കൽ, ജോഷി പാല്യത്ത്പറമ്പിൽ, ഫ്രാൻസിസ് പൊക്കത്തെ, ജോബ് കൂട്ടുങ്കൽ എന്നിവർ നേതൃത്വം നൽകി.
Tags : The procession of the sacred icon Nattuvishesham DistrictNews