x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭക്തിസാന്ദ്രമായി നി​റ​പു​ത്ത​രി ഘോ​ഷ​യാ​ത്ര

വെബ് ഡെസ്ക്
Published: August 2, 2026 11:34 PM IST | Updated: August 2, 2026 11:34 PM IST

മേ​ല്‍​ശാ​ന്തി വി​ഘ്‌​നേ​ഷ് ആ​ര​തി ഉ​ഴി​ഞ്ഞ് സ്വീ​ക​രി​ച്ച​പ്പോ​ള്‍

പു​ന​ലൂ​ര്‍: അ​ച്ച​ന്‍​കോ​വി​ല്‍ ശ്രീ​ധ​ര്‍​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ള്‍ വ​ഴി ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​ന്ന നി​റ​പു​ത്ത​രി ഘോ​ഷ​യാ​ത്ര ഇ​ന്ന​ലെ രാ​വി​ലെ 5.30ന് ​അ​ച്ച​ന്‍​കോ​വി​ല്‍ ശ്രീ​ധ​ര്‍​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച് രാ​ത്രി ഏഴോടെ ശ​ബ​രി​മ​ല​യി​ലെ​ത്തി.

രാ​വി​ലെ ക്ഷേ​ത്ര​മേ​ല്‍ ശാ​ന്തി ഗോ​പ​കു​മാ​ര്‍ നി​റ​പു​ത്ത​രി ഘോ​ഷ​യാ​ത്ര​യ്ക്കാ​യി ഒ​രു​ക്കി വ​ച്ചി​രു​ന്ന നെ​ല്‍​ക​റ്റ​ക​ളി​ല്‍ പു​ണ്യാ​ഹം ത​ളി​ച്ച് ആ​ര​തി ഉ​ഴി​ഞ്ഞ് ക്ഷേ​ത്ര പ​ടി​ക്കെ​ട്ടി​ന്താ​ഴെ പ്ര​ത്യേ​ക​മാ​യി അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​യ​തോ​ടെ ശ​ര​ണം വി​ളി​ക​ള്‍ ഉ​യ​ര്‍​ന്നു.
തു​ട​ര്‍​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം അ​ഡ്വ. കെ. ​രാ​ജു നെ​ല്‍​ക്ക​തി​ര്‍ ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ മു​ര​ളീ​ധ​ര​ന്‍​പി​ള്ള, സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​ര്‍ ബി.​പി. നി​ര്‍​മ​ലാ​ന​ന്ദ​ന്‍, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ഉ​ണ്ണിപ്പിള്ള, സെ​ക്ര​ട്ട​റി അ​ച്ച​ന്‍​കോ​വി​ല്‍ സു​രേ​ഷ് ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ സു​കുനാ​ഥ്, ത​മി​ഴ് ഭ​ക്ത​ജ​ന കൂ​ട്ടാ​യ്മ​ക്ക് വേ​ണ്ടി ഹ​രി​ഹ​ര​സ്വാ​മി, ക​മ്മ​റ്റി അം​ഗ​ങ്ങ​ള്‍, ഭ​ക്ത​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ച്ചു. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളി​ലും ശ​മ്പ​രി മ​ല​യാ​ത്രാ​വ​ഴി​യി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളി​ലും ക​യ​റി​യാ​യി​രു​ന്നു ഘോ​ഷ​യാ​ത്ര. ഇ​വി​ടെ​നി​ന്നു ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ന​ല്‍​കി​യ നെ​ല്‍​ക​റ്റ​ക​ളി​ല്‍ നി​ന്നും ഇ​ന്ന് രാ​വി​ലെ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് നി​റ​പു​ത്ത​രി നെ​ല്‍​ക്ക​തി​ര്‍ ല​ഭി​ക്കും.

 

Tags : NattuVishasham DistrictNews

Recent News

Corehub Up