x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​റോ​ല​ത്ത്ക​ട​വ്-​ക​ച്ചേ​രി റോ​ഡി​ന്‍റെ ശേ​ഷി​ച്ച സു​ര​ക്ഷാഭി​ത്തി​യും പു​ഴ​യെ​ടു​ത്തു

വെബ് ഡെസ്ക്
Published: August 6, 2026 02:27 AM IST | Updated: August 6, 2026 02:27 AM IST

പൊ​റോ​ല​ത്ത്ക​ട​വ്-​ക​ച്ചേ​രി റോ​ഡി​ന്‍റെ ശേ​ഷി​ച്ച സു​ര​ക്ഷാ ഭി​ത്തി​യും ​ഇ​ടി​ഞ്ഞ​നി​ല​യി​ൽ.

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പൊ​റോ​ല​ത്ത്ക​ട​വ്- ക​ച്ചേ​രി റോ​ഡ് വീ​ണ്ടും പു​ഴ​യെ​ടു​ത്ത​തോ​ടെ പ്ര​ദേ​ശ​ത്തെ അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ. ക​ന​ത്ത മ​ഴ​യി​ൽ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് റോ​ഡി​ന്‍റെ പ​ത്ത് മീ​റ്റ​റോ​ളം സു​ര​ക്ഷാ​ഭി​ത്തി പു​ഴ​യി​ലേ​ക്ക് ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

എ​ട്ട് വ​ർ​ഷം മു​ൻ​പ് 25 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി നി​ർ​മി​ച്ച റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം 2024-ലെ ​പ്ര​ള​യ​ത്തി​ൽ ഇ​ടി​ഞ്ഞി​രു​ന്നു. 50 മീ​റ്റ​റോ​ളം നീ​ള​ത്തി​ലെ  സു​ര​ക്ഷാ​ഭി​ത്തി​യും കു​ളി​ക്ക​ട​വും ​അ​ന്ന് ത​ക​ർ​ന്നു. ശേ​ഷി​ച്ച ​സു​ര​ക്ഷാ​ഭി​ത്തി​യാ​ണ് ​ക​ഴി​ഞ്ഞ ദി​വ​സം പു​ഴ​യെ​ടു​ത്ത​ത്. അ​ഞ്ച് കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ സു​ര​ക്ഷാ​ഭി​ത്തി പു​ഴ​യെ​ടു​ത്ത് ര​ണ്ട​ര വ​ർ​ഷ പി​ന്നി​ട്ടി​ട്ടും പു​ന​ർ​നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ​റോ​ഡ​രി​കി​ലെ പ​റ​മ്പി​ലൂ​ടെ വീ​ടു​ക​ളി​ലെ​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ത​ങ്ങ​ളെ​ന്നും കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്നു.
സം​ര​ക്ഷ​ണ​ഭി​ത്തി​യും മ​ണ്ണും പു​ഴ​യി​ലേ​ക്ക് പ​തി​ച്ച​തി​നാ​ൽ ഏ​ത് നി​മി​ഷ​വും റോ​ഡ് പൂ​ർ​ണ​മാ​യും ​ഇ​ടി​ഞ്ഞ് ത​ക​രു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ റോ​ഡി​ൽ മ​ര​ത്ത​ടി സ്ഥാ​പി​ച്ചാ​ണ് കു​ട്ടി​ക​ൾ അ​ട​ക്കം യാ​ത്ര ചെ​യ്യു​ന്ന​ത്.
പ​ത്ത​ടി​യോ​ളം വീ​തി​യു​ണ്ടാ​യി​രു​ന്ന റോ​ഡി​ന്‍റെ ഭൂ​രി​ഭാ​ഗ​വും പു​ഴ​യെ​ടു​ത്ത നി​ല​യി​ലാ​ണ്. 

Tags : Nattuvishesham Local News Porolathkadava-Kacheri road river

Recent News

Corehub Up