ലൈബ്രറി മഞ്ജു സാബു ഉദ്ഘാടനം ചെയ്യുന്നു.
നുച്യാട്: ഗവ. യുപി സ്കൂളിലെ നവീകരിച്ച ലൈബ്രറിയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ഉളിക്കൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു നിർവഹിച്ചു. വാർഡ് മെംബർ എം. അസീസ് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക വി.പി. ജെസിമോൾ ആമുഖ പ്രഭാഷണം നടത്തി.
വായന മാസാചരണത്തിന്റെ ഭാഗമായി തയാറാക്കിയ പതിപ്പുകൾ എസ്എംസി ചെയർപേഴ്സൺ എം.പി. ആബിദ പ്രകാശനം ചെയ്തു. മദർ പിടിഎ പ്രസിഡന്റ് അമ്പിളി സുരാജ് ഇടശേരിയുടെ 'പൂതപ്പാട്ട് ' ആസ്വാദനം നടത്തി. സീനിയർ അസിസ്റ്റന്റ് ടി.എം. ബീന, എസ്ആർജി കൺവീനർ എ.ആർ. റിൽജി, സ്റ്റാഫ് സെക്രട്ടറി കെ.എസ്. സൂരജ് കുമാർ, വിദ്യാരംഗം കോ ഓർഡിനേറ്റർ വി.സി. പ്രശാന്തൻ, ഇ.വി. ശ്രീജ എന്നിവർ പ്രസംഗിച്ചു.