x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിർമാണത്തിലിരുന്ന പ​ഴ​ഞ്ചി​റ​ക്കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി വീ​ണ്ടും ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: October 25, 2026 11:56 PM IST | Updated: October 25, 2026 11:56 PM IST

ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​ഞ്ചി​റ​കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ക​ന​ത്ത​മ​ഴ​യി​ൽ ത​ക​ർ​ന്ന​പ്പോ​ൾ.

മാ​ങ്കാം​കു​ഴി: നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പ​ഴ​ഞ്ചി​റ​കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ക​ന​ത്ത​മ​ഴ​യി​ൽ ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ ആ​ദ്യ​വാ​ര​ത്തി​ൽ കു​ള​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​രു​ന്നു. ഇ​പ്പോ​ൾ കു​ള​ത്തി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തെ പാ​ർ​ശ്വ​ഭി​ത്തി​യാ​ണ് ക​ന​ത്ത​മ​ഴ​യി​ൽ ഇ​ടി​ഞ്ഞുതാ​ഴ്ന്ന​ത്. സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു​കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം സ്ഥാ​പി​ക്കാ​നു​ള്ള നി​ർ​മാ​ണോ​ദ്ഘാ​ട​നം 2024 ഒ​ക്‌​ടോ​ബ​റി​ലാ​ണ് ന​ട​ന്ന​ത്.

കാ​യി​ക​വി​ഭാ​ഗ​ത്തി​നാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണ​ചു​മ​ത​ല. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ള​ത്തി​നു ചു​റ്റും സം​ര​ക്ഷ​ണഭി​ത്തി​യു​ടെ ഉ​ൾ​പ്പ​ടെ നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് സം​ര​ക്ഷ​ണഭി​ത്തി​ക​ൾ ഒ​ന്നി​നു പു​റ​കെ മ​റ്റൊ​ന്നാ​യി ത​ക​ർ​ന്നു​വീ​ഴു​ന്ന​ത്.

നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് സം​ര​ക്ഷ​ണഭി​ത്തി​ക​ൾ തു​ട​ർ​ച്ച​യാ​യി ഇ​ടി​ഞ്ഞുവീ​ഴാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. പ​ഴ​യ ക​ൽ​ക്കെ​ട്ടി​നു മു​ക​ളി​ൽ ശാ​സ്ത്രീ​യ​മ​ല്ലാ​ത്ത രീ​തി​യി​ൽ പാ​റ അ​ടു​ക്കി പ​ണി​ത​താ​ണ് പാ​ർ​ശ്വ​ഭി​ത്തി​ക​ൾ ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

എ​ന്നാ​ൽ, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും നീ​രൊ​ഴു​ക്കു​മാ​ണ് ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്ന് കാ​യി​ക​വ​കു​പ്പ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ്-എ​ട്ട് വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലാ​ണ് പ​ഴ​ഞ്ചി​റ​കു​ളം സ്ഥി​തി ചെ​യ്യു​ന്ന​ത്.

അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം മൂ​ലം ഒ​ഴു​ക്ക് നി​ല​യ്ക്കു​ക​യും വെ​ള്ള​വും പാ​യ​ലും കെ​ട്ടി​ക്കി​ട​ന്ന് സ​മീ​പ വാ​സി​ക​ൾ​ക്ക് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്ന​തി​നെത്തുട​ർ​ന്ന് ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കു​ളം ശു​ചീ​ക​രി​ച്ച് പാ​യ​ലും മാ​ലി​ന്യ​വും നീ​ക്കം ചെ​യ്തി​രു​ന്നു.

നാ​ല് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് മാ​വേ​ലി​ക്ക​ര ഉ​പ​ജി​ല്ലാ സ്കൂ​ൾ നീ​ന്ത​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​ത് ഒ​ന്ന​ര​യേ​ക്ക​റോ​ളം വി​സ്തീ​ർ​ണ​മു​ള്ള പ​ഴ​ഞ്ചി​റ​ക്കു​ള​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി ചെ​ളി​യും മാ​ലി​ന്യ​വും നി​റ​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന​ശേ​ഷ​മാ​ണ് നീ​ന്ത​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ക്കാ​നു​ള്ള ന​വീ​ക​ര​ണ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

Tags :

Recent News

Corehub Up