x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​പ്പാല​ത്തി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി ത​ക​ര്‍​ന്നു


Published: June 29, 2026 07:07 AM IST | Updated: June 29, 2026 07:07 AM IST

പാ​ല്‍​ക്കു​ള​ങ്ങ​ര വാ​ര്‍​ഡി​ലെ മ​ണ്ണ​റ​ക്കോ​ണം മ​ഞ്ചാ​ടി​ത​ല​ക്ക​ല്‍ തോ​ടി​നു കു​റു​കെ​യു​ള്ള ന​ട​പ്പാല​ത്തി​ന്‍റെ ക​രി​ങ്ക​ല്‍ പാ​ര്‍​ശ്വ​ഭി​ത്തി ത​ക​ര്‍​ന്ന നി​ല​യി​ല്‍.

വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ പാ​ല്‍​ക്കു​ള​ങ്ങ​ര വാ​ര്‍​ഡി​ലെ മ​ണ്ണ​റ​ക്കോ​ണം മ​ഞ്ചാ​ടി​ത​ല​ക്ക​ല്‍ തോ​ടി​നു കു​റുകെ​യു​ള്ള ന​ടപ്പാ​ല​ത്തി​ന്‍റെ ക​രി​ങ്ക​ല്‍ പാ​ര്‍​ശ്വ​ഭി​ത്തി ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ന​ത്ത മ​ഴ​യി​ലാ​ണ് പാ​ര്‍​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ​ത്. ഇ​തോ​ടെ മു​ക്ക​ണ്ടം ത​ല​യ്ക്ക​ലി​ലെ പ​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​യി.

നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ളും സ്ത്രീ​ക​ളും വ​യോ​ജ​ന​ങ്ങ​ളും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കീ​ഴാ​റൂ​ര്‍, മാ​രാ​യ​മു​ട്ടം, പെ​രു​ങ്ക​ട​വി​ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്. കാ​ല​വ​ര്‍​ഷം ക​ന​ത്താ​ല്‍ തോ​ട്ടി​ലെ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടു സ​മീ​പ​വാ​സി​ക​ൾ​ക്ക് കൂ​ടു​ത​ൽ ദു​രി​ത​മാ​കും. പാ​ലം അ​ടി​യ​ന്ത​ര​മാ​യി പു​ന​ര്‍ നി​ര്‍​മി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ചെ​റു​കി​ട ജ​ല​സേ​ച​ന വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍​ക്കു നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് സി​പി​ഐ പെ​രു​ങ്ക​ട​വി​ള ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കാ​ന​ക്കോ​ട് ബാ​ല​രാ​ജ് പ​റ​ഞ്ഞു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up