x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ട​പ്പാ​ല​ത്ത് കാ​ട്ടാ​ന​ക​ൾ ഭീ​തി വി​ത​യ്ക്കു​ന്നു


Published: June 10, 2026 05:17 AM IST | Updated: June 10, 2026 05:17 AM IST

ഓ​ട്ട​പ്പാ​ല​ത്തെ പ​ന​ന്തോ​ട്ട​ത്തി​ൽ കു​മാ​ര​ന്‍റെ വി​റ​കു​പു​ര ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ കാ​ട്ടാ​ന ത​ക​ർ​ത്ത നി​ല​യി​ൽ.

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ഓ​ട്ട​പ്പാ​ലം, മ​ണ്ടോ​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലും ഈ ​പ്ര​ദേ​ശ​ത്ത് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ ആ​ന​ക്കൂ​ട്ടം വീ​ടു​ക​ൾ​ക്ക് സ​മീ​പം വ​രെ​യെ​ത്തി ഭീ​തി വി​ത​ച്ചു. വ​നം​വ​കു​പ്പ് ആ​ർ​ആ​ർ​ടി സം​ഘം തു​ര​ത്തു​ന്നു​ണ്ടെ​ങ്കി​ലും കാ​ട്ടാ​ന​ക​ൾ ഉ​ൾ​വ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റാ​തെ സ​മീ​പ​ങ്ങ​ളി​ൽ ത​ന്നെ ത​മ്പ​ടി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഓ​ട്ട​പ്പാ​ല​ത്തെ പ​ന​ന്തോ​ട്ട​ത്തി​ൽ കു​മാ​ര​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ വി​റ​കു​പു​ര കാ​ട്ടാ​ന ത​ക​ർ​ത്തു. ആ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് ക​യ​റ്റി വി​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം എം​എ​ൽ​എ വി​ളി​ച്ചു​ചേ​ർ​ത്ത അ​ടി​യ​ന്ത​ര​യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ ഉ​ട​ന​ടി ന​ട​പ്പാ​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ഓ​ട്ട​പ്പാ​ലം, മ​ണ്ടോ​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി കാ​ട്ടാ​ന​ക​ളു​ടെ ക​ട​ന്നാ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.

ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം. ​ജോ​ഷി​ൽ, പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എ.​സി. സു​ധീ​ന്ദ്ര​ൻ, ക​ക്ക​യം ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ സി. ​വി​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ താ​മ​ര​ശേ​രി ആ​ർ​ആ​ർ​ടി സം​ഘം മേ​ഖ​ല​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up