x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണച്ചെ​യി​ന്‍ ഉ​ട​മ​യ്ക്ക് തി​രി​കെ ന​ല്‍​കി കൊ​ച്ചു​മി​ടു​ക്കി


Published: January 29, 2026 05:31 AM IST | Updated: January 29, 2026 05:31 AM IST

ക​ട്ട​പ്പ​ന: ക​ള​ഞ്ഞു​കി​ട്ടി​യ ഒ​രു പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണച്ചെയി​ന്‍ ഉ​ട​മ​യ്ക്ക് തി​രി​കെ ന​ല്‍​കി ഇ​ര​ട്ട​യാ​ര്‍ വാ​ഴ​വ​ര മ​ണ്ണി​പ്ലാ​ക്ക​ല്‍ ഏ​ഥ​ല്‍ മാ​തൃ​ക​യാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് നി​ല​ത്ത് വീ​ണു​കി​ട​ക്കു​ന്ന സ്വ​ര്‍​ണച്ചെയി​ന്‍ ഏ​ഥ​ലി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഇ​ക്കാ​ര്യം പി​താ​വ് സ​ജി​യോ​ട് പ​റ​യു​ക​യും ചെ​യി​ന്‍ ല​ഭി​ച്ച വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശാ​ന്തി​ഗ്രാം സ്വ​ദേ​ശി​ക​ളു​ടെ കു​ട്ടി​യു​ടെ കൈ​യി​ലെ സ്വ​ര്‍​ണ ചെ​യി​നാ​ണ് ന​ഷ്ട​പ്പെ​ട്ടു​പോ​യ​ത്. ചെ​യി​ന്‍ ന​ഷ്ട​പ്പെ​ട്ട വി​വ​രം ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് പു​റ​ത്തു​പോ​യ​ശേ​ഷ​മാ​ണ് മ​ന​സി​ലാ​കു​ന്ന​ത്. തു​ട​ര്‍​ന്ന് തി​രി​കെ ആ​ശു​പ​ത്രി​യി​ലെ​ത്തി തി​ര​ക്കി​യ​പ്പോ​ള്‍ ചെ​യി​ന്‍ ല​ഭി​ച്ച വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഇ​വ​രോ​ട് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് സ​ജി​യും മ​ക​ള്‍ ഏ​ഥ​ലും ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ചെ​യി​ന്‍ ഉ​ട​മ​സ്ഥ​ര്‍​ക്ക് കൈ​മാ​റി.

 

 

Tags : nattu visheshsam gold chain money was stolen.

Recent News

Corehub Up