ൂർവ വിദ്യാർഥി ദന്പതിമാരെ ആദരിച്ചപ്പോൾ.
പുൽപ്പള്ളി: വിജയ ഹൈസ്കൂൾ 1980 ബാച്ച് വിദ്യാർഥി കൂട്ടായ്മയായ "മധുരമീ ആകലന’ ത്തിന്റെ വാർഷികത്തിൽ അധ്യാപകരായിരുന്ന വി.എൻ. ശശിധരനെയും ഇ.കെ. ജയരാജനെയും വിവാഹജീവിതത്തിൽ മൂന്നു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ പൂർവവിദ്യാർഥി ദന്പതികളെയും ആദരിച്ചു.
വിജയ ഹയർ സെക്കൻഡറി സ്കൂൾ മുൻപ്രിൻസിപ്പൽ വി.എൻ. ശശിധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി നോർത്ത് റീജിയൻ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. പി.എം. മോഹൻദാസ്, ഡോ.കെ.പി. സാജു, കെ.ജെ. പോൾ, കെ. സുജാത, കെ.എം. ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : anniversary event. anniversary NattuVishesham DistrictNews