x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ൽ ല​ക്ഷ​ങ്ങ​ൾമു‌‌ടക്കി ന​വീ​ക​രി​ച്ച നീ​ന്ത​ൽ​ക്കു​ളം ഉ​പ​യോ​ഗ​ശൂ​ന്യം


Published: June 29, 2026 07:18 AM IST | Updated: June 29, 2026 07:18 AM IST

നെ​ടു​മ​ങ്ങാ​ട്: ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു ന​വീ​ക​രി​ച്ച ത​റ​ട്ട നീ​ന്ത​ൽ​ക്കു​ളം പ​രി​പാ​ലി​ക്കാ​ൻ ആ​ളി​ല്ലാ​തെ ഉ​പ​യോ​ഗ​ശൂ​ന്യം. ന​വീ​ക​രി​ച്ച നീ​ന്ത​ൽ​ക്കു​ളം 2025 ന​വം​ബ​ർ ആ​റി​നാ​ണു അ​ന്ന​ത്തെ മ​ന്ത്രി​യും നി​ല​വി​ലെ എം​എ​ൽ​എ​യു​മാ​യ ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സ​ർ​ക്കാ​ർ ഫ​ണ്ടും ലോ​ക​ബാ​ങ്ക് ധ​ന​സ​ഹാ​യ​വും വി​നി​യോ​ഗി​ച്ചു ന​വീ​ക​രി​ച്ചി​ട്ടും ആ​വ​ശ്യ​മാ​യ പ​രി​പാ​ല​ന​മി​ല്ലാ​ത്ത​തി​നാ​ൽ ഈ ​കാ​യി​ക​കേ​ന്ദ്രം പൂ​ർ​ണ​മാ​യും നാ​ശ​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തി. കു​ള​വും പ​രി​സ​ര​വും മാ​ലി​ന്യ​വും കാ​ടും ക​യ​റി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. 2013-14 കാ​ല​ഘ​ട്ട​ത്തി​ൽ ലോ​ക​ബാ​ങ്ക് ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കി​യ 24,40,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നീ​ന്ത​ൽ​ക്കു​ളം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​വീ​ക​രി​ച്ച​ത്. നി​ര​വ​ധി താ​ര​ങ്ങ​ൾ ഇ​വി​ടെ പ​രി​ശീ​ല​നം ന​ട​ത്തി വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു വി​ജ​യി​ച്ചി​ട്ടു​ണ്ട്.

നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി സ്ഥാ​പി​ച്ച അ​ലു​മി​നി​യം ക​മ്പി​ക​ളും ഇ​തി​നു സ​മീ​പ​ത്താ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ്യാ​യാ​മം ചെ​യ്യാ​ൻ സ്ഥാ​പി​ച്ചി​രു​ന്ന ലോ​ഹ​നി​ർ​മി​ത ഉ​പ​ക​ര​ണ​ങ്ങ​ളും ദ്ര​വി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി മാ​റി. കു​ള​ത്തി​നു സ​മീ​പ​ത്തു നി​ർ​മി​ച്ച ഒ​രു കെ​ട്ടി​ട​വും ഉ​പ​യോ​ഗി​ക്കാ​തെ ന​ശി​ക്കു​ക​യാ​ണ്. കു​ളം പാ​യ​ൽ പി​ടി​ച്ചു അ​ഴു​ക്കു​ചാ​ൽ പോ​ലെ​യാ​യ​തി​നാ​ൽ കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്രം കൂ​ടി​യാ​ണി​പ്പോ​ൾ. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ​പോ​ലും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. ഇ​തി​നു​പു​റ​മേ തെ​രു​വു​നാ​യ ശ​ല്യം കൂ​ടി​യാ​യ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.

ശി​ലാ​ഫ​ല​ക​ങ്ങ​ൾ സ്ഥാ​പി​ച്ച് വി​ക​സ​ന​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, ഈ ​കേ​ന്ദ്ര​ത്തി​ന്‍റെ അ​വ​സ്ഥ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഈ ​കേ​ന്ദ്രം അ​ടി​യ​ന്ത​ര​മാ​യി ശു​ചീ​ക​രി​ച്ചു കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്തു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up