x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ​ക്കു​വെ​ടിവ​ച്ച് റേ​ഡി​യോ കോ​ള​റി​ട്ട മോ​ഴ​യാ​ന ച​രി​ഞ്ഞു


Published: June 28, 2026 05:39 AM IST | Updated: June 28, 2026 05:39 AM IST

മ​യ​ക്കു​വെ​ടി വ​ച്ച് റേ​ഡി​യോ കോ​ള​റി​ട്ടശേഷം മരുന്ന് നല്കി കാട്ടിലേ ക്ക് വിട്ട മോ​ഴ​യാ​ന. (ഫയൽ ചിത്രം)

കോ​ത​മം​ഗ​ലം: മ​യ​ക്കു​വെ​ടി വ​ച്ച് റേ​ഡി​യോ കോ​ള​റി​ട്ട മോ​ഴ​യാ​ന ച​രി​ഞ്ഞു. ആ​ന​യു​ടെ ക​ഴു​ത്തി​ൽ ഘ​ടി​പ്പി​ച്ച റേ​ഡി​യോ കോ​ള​റി​ൽ നി​ന്നു​ള്ള സി​ഗ്ന​ൽ, ഇ​ന്ന​ലെ കോ​ട്ട​പ്പാ​റ​വ​ന​ത്തി​ൽ ഒ​രേ സ്ഥ​ല​ത്തു നി​ന്നു​ത​ന്നെ സ്ഥി​ര​മാ​യി ല​ഭി​ച്ച​തോ​ടെ ആ​ന​യ്ക്ക് ച​ല​ന​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്. തൃ​ശൂ​രി​ൽ നി​ന്ന് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ എ​ത്തി പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി ജ​ഡം മ​റ​വ് ചെ​യ്യാ​ന്‍ വ​നം​വ​കു​പ്പ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ആ​ന ച​രി​ഞ്ഞ സ​മ​യ​മോ, മ​ര​ണ​കാ​ര​ണ​മോ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കോ​ട്ട​പ്പാ​റ പ്ലാ​ന്‍റേ​ഷ​നി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി പി​ണ്ടി​മ​ന, കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ ഒ​രു മാ​സ​ത്തോ​ള​മാ​യി രാ​പ്പ​ക​ല്‍ ഭീ​തി വി​ത​ച്ചി​രു​ന്ന ആ​ന​യെ മ​യ​ക്കു വെ​ടി​വ​ച്ച് റേ​ഡി​യോ കോ​ള​റി​ട്ട് പ്ര​ദേ​ശ​ത്ത് നി​ന്ന് നീ​ക്കാ​ൻ ബു​ധ​നാ​ഴ്ച​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച ദൗ​ത്യം മൂ​ന്ന് മ​യ​ക്കു വെ​ടി​വെ​ച്ച് ആ​ന​യെ മ​യ​ക്കി വ​രു​തി​യി​ലാ​ക്കി റേ​ഡി​യോ കോ​ള​റി​ട്ട് വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. ആ​ന​യു​ടെ വാ​യി​ൽ കീ​ഴ്ത്താ​ടി​യി​ൽ ഏ​റ്റ മു​റി​വി​ൽ മ​രു​ന്ന് പു​ര​ട്ടു​ക​യും കു​ത്തി​വ​യ്പ് ന​ൽ​കു​ക​യും ചെ​യ്ത​താ​യും വ​ന​പാ​ല​ക​ർ അ​റി​യി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്താ​തി​രു​ന്ന ആ​ന വ​ന​ത്തി​നു​ള്ളി​ൽ നാ​ല് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ചു​റ്റി​ക​റ​ങ്ങി ന​ട​ക്കു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ട് വ​രി​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ റേ​ഡി​യോ കോ​ള​റി​ൽ നി​ന്നു​ള്ള സി​ഗ്ന​ല്‍ ഒ​രേ സ്ഥ​ല​ത്തു​നി​ന്നു​ത​ന്നെ ല​ഭി​ച്ച​തോ​ടെ ആ​ന​യ്ക്ക് ച​ല​ന​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കു​ക​യും തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ജ​ഡം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

നേ​ര​ത്തെ​ത​ന്നെ ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ

നേ​ര​ത്തെ​ത​ന്നെ ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത് . വാ​യി​ല്‍ ഉ​ണ്ടാ​യ പ​രി​ക്കു​മൂ​ലം ആ​വ​ശ്യാ​നു​സ​ര​ണം തീ​റ്റ​യെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​യി​രു​ന്നു പ്ര​ശ്നം. ഇ​തി​നൊ​പ്പം മൂ​ന്നു​ത​വ​ണ മ​യ​ക്കു​വെ​ടി​വ​ച്ച​തു​മൂ​ല​മു​ണ്ടാ​യ ആ​ഘാ​ത​മാ​ണ് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.

ആ​ന മ​യ​ക്ക​ത്തി​ലാ​യ​പ്പോ​ള്‍ പ​രി​ക്ക് ഭേ​ദ​മാ​കു​ന്ന​തി​നു​ള്ള മ​രു​ന്നും ന​ല്‍​കി​യി​രു​ന്നു. അ​തേ​സ​മ​യം ആ​ന​യു​ടെ വാ​യി​ലെ മു​റി​വ് ഉ​ണ​ങ്ങി​വ​രു​ന്നാ​യും പൂ​ര്‍​ണ​മാ​യി ഭേ​ദ​മാ​കാ​ന്‍ ഒ​രു മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​യി​രു​ന്നു ആ​ന​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​റു​ടെ അ​ഭി​പ്രാ​യം. എ​ന്നാ​ല്‍ 48 മ​ണി​ക്കൂ​ര്‍ ആ​കും​മു​മ്പേ ആ​ന​യ്ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്.

ഒ​രു മാ​സ​ത്തോ​ള​മാ​യി തു​ട​ര്‍​ച്ച​യാ​യി ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ ആ​ന​യെ ക​ണ്ടു​തു​ട​ങ്ങി​യ​പ്പോ​ള്‍​ത​ന്നെ ആ​ന​യ്ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ വ​ന​പാ​ല​ക​രോ​ട് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ത് നി​ഷേ​ധി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും ആ​ന കൂ​ടു​ത​ല്‍ മെ​ലി​യു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​ര്‍ നി​രീ​ക്ഷി​ച്ച​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ത്ത​ര​മൊ​രു പ്ര​ശ്നം പൂ​ര്‍​ണ​മാ​യി അ​വ​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

സ്ഫോ​ട​ക​വ​സ്തു ക​ടി​ച്ച​തു​മൂ​ല​മാ​ണ് ആ​ന​യ്ക്ക് പ​രി​ക്കു​ണ്ടാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ ആ​ന ച​രി​ഞ്ഞു​വെ​ന്ന വി​വ​രം ല​ഭി​ക്കു​ന്ന​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up