വള്ളങ്ങൾക്കു കിട്ടിയ കുറഞ്ഞ മത്സ്യം കരയ്ക്കെത്തിക്കുന്നു.
അമ്പലപ്പുഴ: ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രിയോടെ അവസാനിക്കും. ജൂൺ എട്ടിന് തീരത്തെത്തിയ ബോട്ടുകൾ 52 ദിവസത്തെ കാത്തിരിപ്പിനുശേഷം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നാളെ പുലർച്ചെ മുതൽ കടലിലിറങ്ങും.
ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നതോടെ ചെമ്മീന്‍ പീലിംഗ് ഷെഡുകളും ഐസ് ഫാക്ടറികളും സജീവമാകും. ഈ സമയത്താണ് നാരന്‍, പൂവാലന്, കരിക്കാടി, പുല്ലന് ചെമ്മീനുകള്‍ അധികവും കിട്ടുന്നത്. കൂടാതെ കണവയുടെ വരുവും പീലിംഗ് മേഖലക്ക് ഉണര്‍വേകും.ട്രോളിംഗ് നിരോധന സമയത്ത് പ്രതീക്ഷിച്ച മീൻ കൊയ്ത്തു ലഭിക്കാത്ത നിരാശയിലാണ് പരമ്പരാഗത വള്ളങ്ങൾ . കുറഞ്ഞതോതില്‍ മത്തിയും പൂവാലന് ചെമ്മീനും കിട്ടിയതല്ലാതെ പ്രതീക്ഷിച്ചപോലെ കടൽ കനിഞ്ഞില്ല. നീട്ടുവലക്കാര്‍ക്കും ഡിസ്കോ വള്ളങ്ങളിലുമാണ് മത്തി കിട്ടിയത്.
എന്നാല്‍ ഡിസ്കോ വള്ളങ്ങളില്‍ പലതിലും ലക്ഷങ്ങളുടെ മത്തി കിട്ടിയെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ നിരാശയോടെ തീരം അണയേണ്ടിവന്നു.
ജില്ലയുടെ തീരങ്ങളില്‍ ഇത്തവണ ചാകരതെളിയാതിരുന്നതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വറുതിയുടെ ദിനങ്ങളായിരുന്നു. കാറ്റും കോളും ആഴക്കടലിലെ ശക്തമായ തിരമാലയും പ്രതികൂലമായ തോടെ പല ദിവസങ്ങളിലും വള്ളങ്ങൾക്കു കടലിൽ പോകാനായില്ല. ട്രോളിംഗ് കാലയളവിൽ കിട്ടാറുള്ള നാരൻ ചെമ്മീനടക്കം ഇക്കുറി കണികാണാൻ പോലും കിട്ടിയില്ലന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു.