x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട​കാ​വ​ത​ര​ണ​വും മീ​ഡി​യ ക​മ്മീ​ഷ​ന്‍ അ​വാ​ര്‍​ഡ് ദാ​ന​വും


Published: July 20, 2026 06:47 AM IST | Updated: July 20, 2026 06:47 AM IST

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി രൂ​പ​ത മീ​ഡി​യ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല മീ​ഡി​യ​യു​ടെ നാ​ട​കം ‘ത​ച്ച​ന്‍' താ​മ​ര​ശേ​രി അ​ല്‍​ഫോ​ന്‍​സ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​റി. താ​മ​ര​ശേ​രി ബിഷപ്‍ മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ രൂ​പ​ത​യി​ലെ മി​ക​ച്ച പാ​രി​ഷ് ബു​ള്ള​റ്റി​നു​ക​ള്‍​ക്കു​ള്ള മീ​ഡി​യ ക​മ്മീ​ഷ​ന്‍റെ 2025ലെ ​പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ബി​ഷ​പ് വി​ത​ര​ണം ചെ​യ്തു. കോ​ട​ഞ്ചേ​രി ഫൊ​റോ​ന​യി​ലെ ‘സ​ദ് വാ​ര്‍​ത്ത' മി​ക​ച്ച പാ​രി​ഷ് ബു​ള്ള​റ്റി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

തോ​ട്ടു​മു​ക്കം ഇ​ട​വ​ക​യു​ടെ ഇ​ട​യ​ന്‍ ര​ണ്ടാം സ്ഥാ​ന​വും ദേ​വ​ഗി​രി ഇ​ട​വ​ക​യു​ടെ ‘ദേ​വ​ഗി​രി ഡൈ​ജ​സ്റ്റ്' മൂ​ന്നാം സ്ഥാ​ന​വും നേ​ടി. അ​മ​ല ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് കൊ​ച്ചു​വീ​ട്ടി​ലി​നെ ബി​ഷ​പ് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. രൂ​പ​ത​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ലാ​യ ഹാ​ലോ ടി​വി​ക്ക് പേ​ര് നി​ര്‍​ദേ​ശി​ച്ച ഡോ. ​അ​ബി​ന ബാ​ബു​വി​ന് കാ​ഷ് പ്രൈ​സും ഫ​ല​ക​വും സ​മ്മാ​നി​ച്ചു.

മീ​ഡി​യ ക​മ്മീ​ഷ​ന്‍ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ലി​ന്‍​സ് മു​ണ്ട​യ്ക്ക​ല്‍, അ​ല്‍​ഫോ​ന്‍​സ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ​ല്‍ ഫാ. ​ജി​ല്‍​സ​ണ്‍ ത​യ്യി​ല്‍, അ​ക്ഷ​ര ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​മെ​ല്‍​വി​ന്‍ വെ​ള്ള​യ്ക്ക കു​ടി​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Theatrical performance Media Commission

Recent News

Corehub Up