x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രി​ല്ല

വെബ് ഡെസ്ക്
Published: November 22, 2026 10:51 PM IST | Updated: November 22, 2026 10:51 PM IST

പ്രതീകാത്മക ചിത്രം

ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രെ ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​തോ​ടെ ആം​ബു​ല​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി നി​യ​മി​ച്ചാ​ണ് താ​ത്കാ​ലി​ക​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രെ ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് നി​യ​മി​ക്ക​രു​തെ​ന്ന് ഡി​എം​ഒ യോ​ട് നേ​രി​ട്ടും ക​ത്ത് മു​ഖേ​ന​യും മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ര​ണ്ട് ഡ്രൈ​വ​ർ​മാ​രെ മാ​റ്റി​യ​താ​ണ് ഗു​രു​ത​ര പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യ​ത്.
ഇ​ക്കാ​ര്യം എ​ച്ച്എം​സി​യു​ടെ ചെ​യ​ർ​മാ​നാ​യ ജി​ല്ലാ ക​ള​ക്‌​ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല​ത്രെ.
മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ രോ​ഗി​ക​ളു​ടെ ജീ​വ​ൻ​വ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യാ​ണ്.
മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ആ​ർ​എം​ഒ ഡോ. ​ന​വാ​സ്
സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രി​ൽ ലൈ​സ​ൻ​സു​ള്ള​വ​രെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർമാ​രാ​യി നി​യ​മി​ച്ച് ആ​ശു​പ​ത്രി​യി​ലെ ഇ​ന്‍റേ​ണ​ൽ സ​ർ​വീ​സി​ന് താ​ത്കാ​ലി​ക പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​രി​ക്ക​യാ​ണ്.
അ​ത്യ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന പ്ര​ത്യേ​കി​ച്ച് ഹൃ​ദ​യാ​ഘാ​തം ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗി​ക​ളെ പ​ഴ​യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​ണ് ഇ​തി​ലൂ​ടെ താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യ​ത്.
നാ​ല് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രാ​ണ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഇ​തി​ൽ ര​ണ്ടു​പേ​രെ​യാ​ണ് ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു​പേ​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​വ​ധി​യി​ലും പോ​യി. ഇ​തോ​ടെ​യാ​ണ് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ള്ള സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ ഇ​ന്‍റേ​ണ​ൽ സ​ർ​വീ​സി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

എ​ന്നാ​ൽ പ​രി​ച​യ​സ​മ്പ​ന്ന​ത ഇ​ല്ലാ​ത്ത ഇ​ത്ത​രം ജീ​വ​ന​ക്കാ​ർ ആം​ബു​ല​ൻ​സ് ഓ​ടി​ക്കു​മ്പോ​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന അ​പ്ര​തീ​ക്ഷി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ എ​ങ്ങ​നെ പ​രി​ഹ​രി​ക്കും എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ൾ​ക്ക് അ​വ​ശ്യ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു മാ​ത്ര​മാ​ണ് താ​ത്കാ​ലി​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നു ഡോ​ക്‌​ട​ർ ന​വാ​സ് പ​റ​ഞ്ഞു. ഇ​തി​നു പു​റ​മേ
ഡി​സം​ബ​ർ 30ന് ​ആ​ശു​പ​ത്രി​യി​ലെ അ​റു​പ​തോ​ളം​വ​രു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്കം ന​ട​ക്കു​ക​യാ​ണ്.
പ​രി​ച​യ സ​മ്പ​ന്ന​രാ​യ 60 ജീ​വ​ന​ക്കാ​രെ ഒ​ന്നി​ച്ച് മാ​റ്റു​ന്ന​തി​ലൂ​ടെ അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Tags : no ambulance drivers at Idukki Medical College. Medical College. NattuVishesham DistrictNews

Recent News

Corehub Up