പാരിപ്പള്ളി: കല്ലുവാതുക്കല്‍ പഞ്ചായത്തിലെ കല്ലുവാതുക്കല്‍, പാരിപ്പള്ളി വില്ലേജ് ഓഫീസുകളില്‍ രണ്ടാഴ്ചയായി വില്ലേജ് ഓഫീസര്‍മാരില്ല. രണ്ടുപേരും അവധിയിലാണ്. പാരിപ്പള്ളി വില്ലേജ് ഓഫീസര്‍ അവധിയാണെങ്കില്‍ കല്ലുവാതുക്കല്‍ വില്ലേജ് ഓഫീസര്‍ക്കും തിരിച്ചുമാണ് പകരം ചുമതല നല്‍കിവരുന്നത്. രണ്ട് വില്ലേജ് ഓഫീസര്‍മാരും അവധിയായതോടെ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ ബുദ്ധിമുട്ടുകയാണ്.
എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകള്‍ കഴിഞ്ഞ് തുടര്‍ വിദ്യാഭ്യാസ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സര്ട്ടിഫിക്കറ്റുള്ക്ക് അപേക്ഷ നല്കി കാത്തിരിക്കുന്ന വിദ്യാര്‍ഥികളും മറ്റ് അത്യാവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി വില്ലേജ് ഓഫീസില്‍ എത്തുന്നവരും പ്രയാസം നേരിടുന്നു.
കല്ലുവാതുക്കല്‍ വില്ലേജ് ഓഫീസിനെക്കുറിച്ച് നേരത്തയും പരാതി ഉള്ളതാണ്. ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കല്ലുവാതുക്കല്‍ വികസന സമിതി ചെയര്മാന് കല്ലുവാതുക്കല്‍ അജയകുമാര്‍ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kollam