x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ഹാ​ര​മു​ണ്ട്; ന​ട​പ്പാ​ക്കു​മോ?

വെബ് ഡെസ്ക്
Published: August 15, 2026 03:17 AM IST | Updated: August 15, 2026 03:17 AM IST

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത കൊ​ര​ട്ടി മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ സ​മ​ഗ്ര ട്രാ​ഫി​ക് പ്ലാ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്രാ​ഫി​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ, നി​ർ​മാ​ണ​ക്ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, കെ​എ​സ്ഇ​ബി പ്ര​തി​നി​ധി​ക​ൾ, സ്വ​കാ​ര്യ-​കെ​എ​സ്ആ​ർ​ടി​സി ബ​സ് പ്ര​തി​നി​ധി​ക​ൾ, ഓ​ട്ടോ - ടാ​ക്സി തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യം.

ബ​സ് സ്റ്റോ​പ്പ് മാ​റ്റ​ണം

സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ൽ ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന യാ​ത്രി​ക​ർ ആ​ശ്ര​യി​ക്കു​ന്ന ബ​സ് സ്റ്റോ​പ് ടൗ​ണ്‍ ക​പ്പേ​ള​യ്ക്കു സ​മീ​പ​ത്തേ​ക്കു മാ​റ്റു​ന്ന​ത് കു​രു​ക്കി​നു പ​രി​ഹാ​ര​മാ​കും. ഒ​പ്പം ബ​സ് ബേ​യും കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും ക്ര​മീ​ക​രി​ക്ക​ണം. ബ​സ് ഇ​റ​ങ്ങി​യ​ശേ​ഷ​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​യും സു​ഗ​മ​മാ​കും.

1. കൊ​ര​ട്ടി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​മി​റ​ങ്ങി ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​നോ​ടു​ചേ​ർ​ന്നു​ള്ള ഭാ​ഗം ഉ​ൾ​പ്പെ​ടു​ത്തി ദേ​ശീ​യ​പാ​ത​യി​ലേ​ക്കു​ള്ള ക​വാ​ടം വി​ക​സി​പ്പി​ക്കു​ക. അ​ങ്ക​മാ​ലി, കോ​നൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​വും സു​ഗ​മ​മാ​കും.
2. മേ​ൽ​പാ​ലം ഇ​റ​ങ്ങി ദേ​ശീ​യ​പാ​ത​യു​മാ​യി ചേ​രു​ന്ന ഭാ​ഗ​ത്തെ ഉ​യ​ര വ്യ​ത്യാ​സം ക്ര​മീ​ക​രി​ക്കു​ക. ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു​ള്ള കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ക. ഇ​തു തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കും.
3. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നും കാ​ൽ​ന​ട​യാ​ത്ര​യ്ക്കും പ്ര​ത്യേ​കം പാ​ത​ക​ൾ ഒ​രു​ക്കു​ക.
4. ത​ക​ർ​ന്ന ഡ്രെ​യി​നേ​ജ് സ്ലാ​ബു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​യ​റാ​ൻ ശേ​ഷി​യു​ള്ള​വ സ്ഥാ​പി​ക്കു​ക.
5. സ​ർ​വീ​സ് റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കു​ക, മ​തി​യാ​യ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക.
6. യു- ​ടേ​ണു​ക​ളു​ടെ സ്ഥാ​ന​ത്തി​ൽ പ​ഠ​നം ന​ട​ത്തി മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക.
7. ഓ​ട്ടോ - ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ക.
8. നി​ർ​മാ​ണ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​യ​ന്ത്രി​ക്കു​ക.
9. ത​ട​സ​മാ​യ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​സ്ഥാ​പി​ക്കു​ക.
10. കൈ​യേ​റ്റ​ങ്ങ​ൾ, പു​റ​ന്പോ​ക്ക് എ​ന്നി​വ പ​രി​ശോ​ധി​ച്ചു വീ​ണ്ടെ​ടു​ക്കു​ക.
11. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും നി​ർ​മാ​ണ ക​ന്പ​നി​യും പ​ഞ്ചാ​യ​ത്ത്, പോ​ലീ​സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും സ്ഥി​ര​മാ​യി ഏ​കോ​പ​ന യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ക.

Tags : Nattuvishesham Districtnews There is a solution

Recent News

Corehub Up