x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്ദാ​മം​ഗ​ലം പ​ള്ളി​യി​ലേ​ക്ക് മൂ​ന്നാ​മ​ത് പ​ദ​യാ​ത്ര ഞാ​യ​റാ​ഴ്ച

വെബ് ഡെസ്ക്
Published: July 30, 2026 12:52 AM IST | Updated: July 30, 2026 12:52 AM IST

പ്രതീകാത്മക ചിത്രം

പു​ത്തൂ​ർ: പു​രോ​ഹി​ത​രു​ടെ വി​ശു​ദ്ധ​നാ​യ വി​ശു​ദ്ധ ജോ​ൺ മ​രി​യ വി​യാ​നി​യു​ട തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തൃ​ശൂ​ർ അ​തി​രൂ​പ​ത പുത്തൂ​ർ ഫൊ​റോ​ന കൗ​ൺ​സി​ലി​ന്‍റെ നേതൃ​ത്വ​ത്തി​ൽ മൂ​ന്നാ​മ​ത് പ​ദ​യാ​ത്ര ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 10.00ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം പു​ത്തൂ​ർ ഫൊ​റോ​ന പ​ള്ളി അ​ങ്ക​ണ​ത്തി​ൽ നി​ന്ന് പ​ദ​യാ​ത്ര ആ​രം​ഭി​ക്കും. മാ​ർ ബോ​സ്കോ പു​ത്തൂ​ർ പ​ദ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. പു​ത്തൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ​ദ​ർ ജോ​ജു പ​ന​യ്ക്ക​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ​ൻ പ​ല്ല​ൻ എം​എ​ൽ​എ, ഫാ​. പ്രി​ൻ​സ് നാ​യ​ങ്ക​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

വി​ശു​ദ്ധ ജോ​ൺ മ​രി​യ വി​യാ​നി​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള തൃ​ശൂ​ർ അതിരൂ​പ​ത​യി​ലെ ഏ​ക ഇ​ട​വ​ക​യാ​യ മാ​ന്ദാ​മം​ഗ​ലം സെ​ന്‍റ് ജോ​ൺ മ​രി​യ വി​യാ​നി പ​ള്ളി​യി​ലേ​ക്കാ​ണ് പ​ദ​യാ​ത്ര. വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ക പ്ര​ധാ​നാ​ധ്യാ​പ​ക​ർ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ പ​താ​ക ഏ​റ്റു​വാ​ങ്ങി പ​ദ​യാ​ത്ര ഉ​ച്ച​യ്ക്ക് 12ഓ​ടെ മാ​ന്ദാ​മം​ഗ​ലം പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും.
പു​ത്തൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ​. ജോ​ജു പ​ന​യ്ക്ക​ൽ, മാ​ന്ദാ​മം​ഗ​ലം പ​ള്ളി വി​കാ​രി ഫാ. ​സെ​ബി വെ​ളി​യ​ൻ, പു​ത്തൂ​ർ ഫൊ​റോ​ന കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​ഡേ​വീ​സ് ക​ണ്ണൂ​ക്കാ​ട​ൻ എ​ന്നി​വ​ർ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Padayatra NattuVishasham DistrictNews

Recent News

Corehub Up