x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വോ​ണം ബം​പ​ർ ടി​ക്ക​റ്റ് വി​ൽ​പ്പ​നോ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 21, 2026 03:12 AM IST | Updated: July 21, 2026 03:12 AM IST

മ​ല​പ്പു​റ​ത്ത് തി​രു​വോ​ണം ബം​പ​ർ ടി​ക്ക​റ്റി​ന്‍റെ പ്ര​കാ​ശ​നം

മ​ല​പ്പു​റം: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ തി​രു​വോ​ണം ബം​പ​ർ ടി​ക്ക​റ്റി​ന്‍റെ ജി​ല്ലാ​ത​ല വി​ൽ​പ്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​പി. സ്മി​ജി ടി​ക്ക​റ്റി​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ആ​ദ്യ​വി​ൽ​പ്പ​ന മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ക​ള​ക്ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പി.​കെ. സ​ബ്ന മ​ൻ​സൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ​മാ​രാ​യ വി.​പി. റ​ജു​ല, വി.​ബി. സ​ന്തോ​ഷ് എ​ന്നി​വ​രും ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സി​ന്‍റെ വി​വി​ധ പ്ര​തി​നി​ധി​ക​ൾ, ലോ​ട്ട​റി ഏ​ജ​ന്‍റു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് എം.​വി. രാ​ജേ​ഷ് കു​മാ​ർ, ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ ഓ​ഫീ​സ​ർ ഐ.​ജെ.​സി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള ലോ​ട്ട​റി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ​മ്മാ​ന​ത്തു​ക​യാ​യ 30 കോ​ടി രൂ​പ​യാ​ണ് ഈ ​വ​ർ​ഷം തി​രു​വോ​ണം ബം​പ​റി​ന് ഒ​ന്നാം സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക. 500 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല. സെ​പ്റ്റം​ബ​ർ 26 നാ​ണ് ന​റു​ക്കെ​ടു​പ്പ്.

Tags :

Recent News

Corehub Up