x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊടുപുഴ നഗരസഭ: കൈ​ക്കൂ​ലി​ക്കേസും പ​ട​ല​പിണ​ക്കവും ഒഴിയാബാധ

വെബ് ഡെസ്ക്
Published: July 28, 2026 10:58 PM IST | Updated: July 28, 2026 10:58 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: കൈ​ക്കൂ​ലി​യും പ​ട​ല​പ്പി​ണ​ക്ക​വും മൂ​ലം തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ ഭ​ര​ണം താ​ളം​തെ​റ്റു​ന്നു. ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടാ​മ​ത്തെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കൈ​ക്കൂ​ലി​ക്കേ​സി​ല്‍ പി​ടി​യി​ലാ​കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ല്‍ പ്ര​ധാ​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന അ​സി. എ​ന്‍​ജി​ന​യ​ര്‍​മാ​രാ​ണ് കൈ​ക്കൂ​ലി​ക്കേ​സി​ല്‍ പി​ടി​യി​ലാ​യ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രും. ന​ഗ​ര​സ​ഭ​യി​ല്‍ ജോ​ലി​യി​രി​ക്കെ കൈ​ക്കൂ​ലി​യി​ലൂ​ടെ ല​ക്ഷ​ങ്ങ​ള്‍ ഇ​വ​ര്‍ സ​മ്പാ​ദി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തേ കൈ​ക്കൂ​ലി​ക്കേ​സി​ല്‍ അ​സി. എ​ന്‍​ജ​ിനി​യ​ര്‍ പി​ടി​യി​ലാ​യ​തി​നു പി​ന്നാ​ലെ ഇ​തി​ന്‍റെ പേ​രി​ല്‍ ന​ഗ​ര​സ​ഭാ ഭ​ര​ണം​ത​ന്നെ മാ​റി​മ​റി​യു​ന്ന സ്ഥി​തി​യെ​ത്തി​യി​രു​ന്നു.

പു​തു​താ​യി നി​ര്‍​മി​ച്ച ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യോ​ട് കം​പ്ലീ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ലാ​ണ് തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ അ​സി. എ​ന്‍​ജി​നി​യ​ര്‍ എ​റ​ണാ​കു​ളം ക​റു​കു​റ്റി സ്വ​ദേ​ശി എം.​പി. ജോ​സി​നെ (54) തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഇ​ടു​ക്കി വി​ജി​ല​ന്‍​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ന​ഗ​ര​സ​ഭ​യി​ല്‍ സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക​ച്ചു​മ​ത​ല വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കൈ​ക്കൂ​ലി​ക്കേ​സി​ല്‍ അ​ക​ത്താ​യ​ത്. നേ​ര​ത്തേയും ഇ​യാ​ള്‍​ക്കെ​തി​രേ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.

സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന് ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് 2024 ജൂ​ണ്‍ 25ന് ​ന​ഗ​ര​സ​ഭാ അ​സി. എ​ന്‍​ജ​നി​യ​റാ​യ സി.​ടി. അ​ജി​യെ​യും ഇ​ട​നി​ല​ക്കാ​ര​നെ​യും വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി​യി​രു​ന്നു. കു​മ്മം​ക​ല്ല് ബി​ടി​എം യു​പി സ്‌​കൂ​ളി​നാ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ന് ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​വു​മാ​യി സ​മീ​പി​ച്ച സ്‌​കൂ​ള്‍ മാ​നേ​ജ​രോ​ടാ​ണ് അ​സി. എ​ന്‍​ജി​നി​യ​ര്‍ ഒ​രു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.
സ്‌​കൂ​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഇ​ട​നി​ല​ക്കാ​ര​ന്‍ മു​ഖേ​ന പ​ണം കൈ​മാ​റു​മ്പോ​ഴാ​ണ് വി​ജി​ല​ന്‍​സ് ഇ​രു​വ​രെ​യും പി​ടി കൂ​ടി​യ​ത്. കൈ​ക്കൂ​ലി വാ​ങ്ങാ​ന്‍ പ്രേ​രി​പ്പി​ച്ച​തി​ന് അ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​നാ​യി​രു​ന്ന സ​നീ​ഷ് ജോ​ര്‍​ജി​നെ ര​ണ്ടാം പ്ര​തി​യാ​ക്കി വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്തി​രു​ന്നു. ആ​രോ​പ​ണ വി​ധേ​യ​നാ​യ​തോ​ടെ സ​നീ​ഷ് ജോ​ര്‍​ജി​ന് ചെ​യ​ര്‍​മാ​ന്‍ പ​ദ​വി​യും രാ​ജി വ​യ്‌​ക്കേ​ണ്ടി വ​ന്നു.

എ​ല്‍​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ ചെ​യ​ര്‍​മാ​നാ​യ സ​നീ​ഷ് ജോ​ര്‍​ജ് കൈ​ക്കൂ​ലി​ക്കേ​സി​ല്‍ രാ​ജി​വ​യ്ക്കു​ക​യും സ്വ​ത​ന്ത്ര​നാ​യെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ എ​ല്‍​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ടു. എ​ല്‍​ഡി​എ​ഫ് പ​ക്ഷ​ത്തേ​ക്ക് കൂ​റുമാ​റി​യ ജെ​സി ജോ​ണി​യെ അ​യോ​ഗ്യ​യാ​ക്കി​യ​തി​നെത്തുട​ര്‍​ന്ന് ഒ​മ്പ​താം വാ​ര്‍​ഡി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് വി​ജ​യി​ക്കു​ക​യും ചെ​യ്ത​തോ​ടെ യു​ഡി​എഫിന് ഭൂ​രി​പ​ക്ഷം വ​ര്‍​ധി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന ചെ​യ​ര്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​യി​ട്ടും യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി.

ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി കെ. ​ദീ​പ​ക് മ​ത്സ​രി​ച്ചെ​ങ്കി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യി മു​സ്‌​ലിം ലീ​ഗ് പി​ന്തു​ണ​ച്ച​തോ​ടെ സി​പി​എ​മ്മി​ലെ സ​ബീ​ന ബി​ഞ്ചു ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചെ​യ​ര്‍​മാ​ന്‍ പ​ദ​വി​യെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് യു​ഡി​എ​ഫി​ന് വി​ന​യാ​യ​ത്. ഇ​തോ​ടെ ന​ഗ​ര​സ​ഭ​യി​ല്‍ കോ​ണ്‍​ഗ്ര​സും ലീ​ഗും ത​മ്മി​ല്‍ അ​ഭി​പ്രാ​യ​ഭി​ന്ന​ത​യും രൂ​ക്ഷ​മാ​യി. പി​ന്നീ​ട് സം​സ്ഥാ​ന യു​ഡി​എ​ഫ് നേ​തൃ​ത്വം ഇ​ട​പെ​ട്ടാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്.

ന​ഗ​ര​സ​ഭാ ഓ​ഫീ​സ് നാ​ഥ​നി​ല്ലാ​ക്ക​ള​രി

തൊ​ടു​പു​ഴ: പ്ര​ധാ​ന​പ്പെ​ട്ട ത​സ്തി​ക​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലാ​തെ ന​ഗ​ര​സ​ഭാ ഓ​ഫീ​സ് നാ​ഥ​നി​ല്ലാ​ക്ക​ള​രി​യാ​യി. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ത​സ്തി​ക കാ​ല​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കൈ​ക്കൂ​ലി​ക്കേ​സി​ല്‍ പി​ടി​യി​ലാ​യ അ​സി. എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജ​നി​യ​ര്‍ എം.​പി. ജോ​സാ​യി​രു​ന്നു സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത്. ഇ​യാ​ള്‍ കൈ​ക്കൂ​ലി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​തോ​ടെ ര​ണ്ടു ത​സ്തി​ക​ക​ളി​ലും ആ​ളി​ല്ലാ​താ​യി.

റ​വ​ന്യു സൂ​പ്ര​ണ്ട്, ജ​ന​റ​ല്‍ സൂ​പ്ര​ണ്ട്, റ​വ​ന്യു ഇ​ന്‍​സ്‌​പെ​ക്ടർ എ​ന്നീ ത​സ്തി​ക​ക​ളി​ലും നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ല. ര​ണ്ടു ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ വേ​ണ്ടി​ട​ത്ത് ഒ​രാ​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​ക​ട്ടെ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​ലു​ള്ള​യാ​ളാ​ണ്. പ്ര​ധാ​ന ത​സ്തി​ക​ക​ളി​ല്‍ ആ​ളി​ല്ലാ​താ​യ​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ ദൈ​നം ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പോ​ലും നി​ശ്ച​ല​മാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

യു​ഡി​എ​ഫി​ല്‍ പ​ട​ല​പി​ണ​ക്കം

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ല്‍ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ടും ഭ​ര​ണ​ത്തി​ല്‍ യോ​ജി​പ്പി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ യു​ഡി​എ​ഫി​ല്‍ അ​തൃ​പ്തി. പ​ല കാ​ര്യ​ങ്ങ​ളി​ലും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ലി​നെ​തി​രേ യു​ഡി​എ​ഫി​ലെ ഒ​രു വി​ഭാ​ഗം കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ത​ന്നെ രം​ഗ​ത്തെ​ത്തു​ന്ന സ്ഥി​തി​യാ​ണ്. ന​ഗ​ര​സ​ഭാ മൈ​താ​നം ഫ​ര്‍​ണി​ച്ച​ര്‍ മേ​ള​യ്ക്കു വാ​ട​ക​യ്ക്കു ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അം​ഗ​ങ്ങ​ള്‍ നേ​ര​ത്തേ ചെ​യ​ര്‍​പേ​ഴ്‌​സ​ണ​തെി​രേ തി​രി​ഞ്ഞ​ത്. പി​ന്നീ​ട് ഇ​തി​ന്‍റെ പേ​രി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ചേ​രി​തി​രി​ഞ്ഞ് പോ​സ്റ്റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണും വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക്കും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​വും മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നു. തൊ​ഴി​ല്‍ നി​കു​തി നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്യു​ന്ന ന​ഗ​ര​സ​ഭ​യി​ലെ ചി​ല ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ര്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് കൗ​ണ്‍​സി​ലി​ല്‍ ച​ര്‍​ച്ച​യാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ധ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യി​ല്‍ ആ​രോ​പ​ണ വി​ധേ​യ​രാ​യ ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​ര്‍​മാ​രെ വി​ളി​ച്ചു​വ​രു​ത്തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​തു ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചോ​ദ്യം ചെ​യ്തു. എ​ന്നാ​ല്‍, പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ വി​ളി​ച്ചു വ​രു​ത്തി​യ​തെ​ന്ന് വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക് മ​റു​പ​ടി ന​ല്‍​കി. ഇ​തോ​ടെ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഒ​റ്റ​ക്കെ​ട്ടാ​യി വൈ​സ് ചെ​യ​ര്‍​മാ​ന് പി​ന്തു​ണ​യു​മാ​യെ​ത്തി. ലീ​ഗി​ലെ​യ​ട​ക്ക​മു​ള്ള യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രും ഇ​ക്കാ​ര്യ​ത്തോ​ട് അ​നു​കൂ​ലി​ച്ച​തോ​ടെ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഒ​റ്റ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​യി. മു​ന്ന​ണി​യി​ലെ ത​ര്‍​ക്ക​ങ്ങ​ള്‍ മ​റ നീ​ക്കി​യ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​രി​ല്‍​നി​ന്നു​ത​ന്നെ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Tags : Thodupuzha Municipality NattuVishasham DistrictNews

Recent News

Corehub Up