പാലക്കാട്: പരിശുദ്ധ കന്യകാമറിയത്തിന്റെ വണക്കമാസ സമാപനത്തോടനുബന്ധിച്ച് പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിൽ സമാപന ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി നടത്തി.
മേയ് ഒന്നാം തിയതി മുതൽ ആരംഭിച്ച വണക്കമാസ പ്രാർഥനകൾക്കാണ് ഇന്നലെ സമാപനമായത്. ഉച്ചകഴിഞ്ഞ് 5.30ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം വിശ്വാസികൾ ജപമാല പ്രദക്ഷിണമായി പള്ളിയങ്കണത്തിലുള്ള പരിശുദ്ധ ദൈവമാതാവിന്റെ തിരു സ്വരൂപത്തിൽ ജപമാല ചൊല്ലി പ്രാർഥിച്ചു.
തുടർന്ന് വണക്കമാസത്തിന്റെ സമാപന പ്രാർഥനകളും പ്രത്യേക ആശീർവാദവും നടന്നു. കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, അസിസ്റ്റന്റ് വികാരി ഫാ. ആശിഷ് പെരുന്പുഴയിൽ എന്നിവർ സമാപന ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ചടങ്ങുകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പ്രാർഥനകൾക്ക് ശേഷം ഇടവകയിലെ മാതൃവേദിയുടെ നേതൃത്വത്തിൽ നേർച്ച വിതരണവും ഉണ്ടായിരുന്നു. കത്തീഡ്രൽ കൈക്കാരന്മാരായ സുരേഷ് വടക്കൻ, കുര്യാക്കോസ് ചിരിയംകണ്ടത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags : nattu vishesham Thousands of people St. Raphael's