x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഷി​കമേ​ഖ​ല​യി​ൽ മി​ക​വി​ന്‍റെ ച​രി​ത്ര​മാ​യി തു​ള​സീ​ദാ​സ്

വെബ് ഡെസ്ക്
Published: August 24, 2026 12:30 AM IST | Updated: August 24, 2026 12:30 AM IST

തു​ള​സീദാ​സ് കൃ​ഷി​യി​ട​ത്തി​ൽ.

മു​ഹ​മ്മ: ജോ​ലിത്തിര​ക്കി​നി​ട​യി​ലും കാ​ർ​ഷി​കമേ​ഖ​ല​യി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ക്കു​ക​യാ​ണ് കൊ​ച്ച​നാ​കു​ള​ങ്ങ​ര തു​ള​സി​ഭ​വ​ന​ത്തി​ൽ തു​ള​സീദാ​സ്. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഒ​രേ​ക്ക​ർ പു​ര​യി​ട​ത്തി​ലാ​ണ് പ​ച്ച​ക്ക​റി​യി​ന​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന​ത്.

വ​ർ​ഷം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യി​ലേ​റെ കൃ​ഷി​യി​ൽനി​ന്ന് തു​ള​സീ​ദാ​സി​ന് ആ​ദാ​യ​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്. ക്ഷീ​ര​ക​ർ​ഷ​ക​ൻ കൂ​ടി​യാ​യ തു​ള​സി​ദാ​സ് രാ​സ​വ​ള​ത്തി​ന്‍റെ ക​ല​ർ​പ്പി​ല്ലാ​തെ​യാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​യി​ന​ങ്ങ​ളായ​തി​നാ​ൽ വി​പ​ണ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ തു​ള​സീദാ​സി​നെ അ​ല​ട്ടാ​റി​ല്ല. ക​ഞ്ഞി​ക്കു​ഴി, പു​ത്ത​ന​ങ്ങാ​ടി മേ​ഖ​ല​ക​ളി​ലെ പ​ച്ച​ക്ക​റി ക​ട​ക​ളി​ലും കൃ​ഷി​ഭ​വ​ന്‍റെ വി​ല്പ​ന​ശാ​ല​ക​ളി​ലു​മാ​ണ് എ​ത്തി​ക്കു​ന്ന​ത്.

മി​ക​ച്ച ജൈ​വ​ക​ർ​ഷ​ക​നു​ള്ള കൃ​ഷി​ഭ​വ​ന്‍റെ അ​വാ​ർ​ഡ് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത് തു​ള​സീ​ദാ​സി​നാ​ണ്. എ​ൽ​ഐ​സി ഏ​ജ​ന്‍റാ​യാ തു​ള​സി​ദാ​സ് ജോലി​യു​ടെ ഇ​ട​വേ​ള​ക​ളി​ലാ​ണ് കൃ​ഷി​യി​ട​ത്തി​ലു​ണ്ടാ​കു​ക. ഭാ​ര്യ ബി​ന്ദു​വാ​ണ് തു​ള​സി​ദാ​സി​ന്‍റെ അ​ഭാ​വ​ത്തി​ൽ കാ​ർ​ഷി​ക​വി​ള​ക​ളെ പ​രി​ച​രി​ക്കു​ന്ന​ത്.

ക​ര​പ്പു​റ​ത്തെ ചൊ​രി​മ​ണ​ലി​ൽ മ​റ്റ് ക​ർ​ഷ​ക​ർ ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന കോ​ളി​ഫ്ള​വ​ർ, കാ​ബേ​ജ് തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ളും തു​ള​സീ​ദാ​സ് വി​ജ​യ​ക​ര​മാ​യി കൃ​ഷി ചെ​യ്യു​ന്നു. പ​യ​ർ, വെ​ണ്ട, കു​ക്കും​ബ​ർ, ചീ​ര തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ് കൃ​ഷി​ക​ൾ.

വെ​റ്റി​ല കൃ​ഷി​യാ​ണ് തു​ള​സി​ദാ​സി​ന് ഏ​റെ പ്രീ​യം. കൃ​ത്യ​മാ​യ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്ന​താ​ണ് ഈ ​കൃ​ഷി​യു​ടെ മെ​ച്ച​മെ​ന്ന് തു​ള​സീ​ദാ​സ് പ​റ​യു​ന്നു.

നെ​ൽ​കൃ​ഷി നേ​ര​ത്തെ ന​ട​ത്തി​യി​രി​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വ​യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ല​നി​ർ​ഗ​മ​നമാ​ർ​ഗ​ങ്ങ​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ശു​ചി​യാ​ക്കാ​ത്ത​താ​ണ് കൃ​ഷി മു​ട​ങ്ങാ​ൻ കാ​ര​ണം. വ​യ​ലി​ൽ നി​റ​യു​ന്ന ജ​ലം ഒ​ഴു​കി നീ​ങ്ങാ​തെ കൃ​ഷി ന​ശി​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​ക​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ് പ​തി​വെ​ന്ന് തു​ള​സീ​ദാ​സ് പ​റ​യു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up