എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന തൂഫാന് കമാന്‍ഡോ വാക്കത്തണ്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബി
എടത്വ: നാഷണല്‍ സര്‍വീസ് സ്കീം ദിനാചരണത്തിന്റെ ഭാഗമായി എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി എന്‍എസ്എസ് യൂണിറ്റ് നമ്പര്‍ 55 ന്റെ നേതൃത്വത്തില്‍ തൂഫാന് കമാന്‍ഡോ വാക്കത്തണ്‍ നടത്തി. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ് ഉദ്ഘാടനം നിര്‍വഹിച്ചു.
തൂഫാന് കമാന്‍ഡോസ് ക്യാപ്പിംഗ് ജി. ജയചന്ദ്രന് നിര്‍വഹിച്ചു. തുടര്‍ന്ന് എടത്വ പൊലിസ് സ്റ്റേഷന് എഎസ്ഐ മുഹമ്മദ് കുഞ്ഞ് മെഗാ വാക്കത്തണ്‍ ഫ്ളാഗ് ഓഫ് നടത്തി. എന്‍എസ്എസ് ദിന സന്ദേശം സ്കൂള്‍ പ്രിന്‍സിപ്പല്‍ പിന്റു ഡി. കളരിപ്പറമ്പില്‍ നല്കി. ലഹരിക്കെതിരേ വിദ്യാര്‍ഥികളില്‍ ബോധവത്കരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ എടത്വ കുരിശടിയില്‍ വിവിധ പരിപാടികളും കുട്ടികള്‍ നടത്തി.
Tags : NattuVishesham.DistricteNews