ആലുവ: കാലടി, മലയാറ്റൂർ, അതിരപ്പിള്ളി, കൊടുങ്ങല്ലൂർ, അഴിക്കോട്, മുസിരിസ്, തിരുമൂഴിക്കുളം സാംസ്കാരിക, തീർഥാടന, പ്രകൃതി ടൂറിസം സർക്യൂട്ട് കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ബെന്നി ബഹനാന് എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു.
ആദിശങ്കരന്റെ ജന്മഭൂമിയായ കാലടി, വിശുദ്ധ തോമസ് അപ്പസ്തോലന്റെ തീർഥാടന കേന്ദ്രമായ മലയാറ്റൂർ, ലോകപ്രശസ്തമായ അതിരപ്പിള്ളി വെള്ളച്ചാട്ടം, കൊടുങ്ങല്ലൂർ ദേവീക്ഷേത്രം, അഴിക്കോട് ബീച്ച്, ചരിത്രപ്രാധാന്യമുള്ള മുസിരിസ് പൈതൃക മേഖല, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എന്നിവയെ ഒരൊറ്റ ടൂറിസം ശൃംഖലയായി ബന്ധിപ്പിക്കുന്നതാണ് ഈ സർക്യൂട്ട്. എറണാകുളം–തൃശൂർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ മേഖല അന്താരാഷ്ട്ര-ആഭ്യന്തര ടൂറിസം വളർച്ചയിൽ വലിയ സാധ്യതയുള്ളവയാണെന്ന് എംപി പറഞ്ഞു.
Tags : nattu vishesham Tourism circuit included in the central