x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രി​ശി​നു മു​ക​ളി​ല്‍ ക​യ​റി​നി​ന്ന് സ​ഞ്ചാ​രി​ക​ളു​ടെ അ​തി​രു​വി​ട്ട പെ​രു​മാ​റ്റം

വെബ് ഡെസ്ക്
Published: September 19, 2026 11:03 PM IST | Updated: September 19, 2026 11:03 PM IST

യു​വാ​ക്ക​ൾ കു​രി​ശി​ൽ ക​യ​റി നി​ൽ​ക്കു​ന്ന ചി​ത്രം.

മൂ​ന്നാ​ര്‍: വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ൽ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ള്‍ ആ​രാ​ധ​ന​യ്ക്കാ​യി മ​ല​മു​ക​ളി​ല്‍ സ്ഥാ​പി​ച്ച കു​രി​ശി​നു മു​ക​ളി​ല്‍ ക​യ​റി​നി​ന്ന് സ​ഞ്ചാ​രി​ക​ളു​ടെ അ​തി​രു​വി​ട്ട പെ​രു​മാ​റ്റം. മൂ​ന്നാ​ര്‍ പ​ള്ളി​വാ​സ​ല്‍ കു​രി​ശു​മ​ല​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള കു​രി​ശി​നെ​യാ​ണ് സ​ഞ്ചാ​രി​ക​ൾ അ​വ​ഹേ​ളി​ച്ച​ത്. ഈ ​മ​ല​യി​ല്‍ പൂ​വി​ട്ട നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​ന്‍ എ​ത്തി​യ യു​വാ​ക്ക​ളാ​ണ് കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച​ത്.

സം​ഭ​വം ഒ​പ്പ​മു​ള്ള സ​ഞ്ചാ​രി​ക​ള്‍ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ച​തോ​ടെ വ്യാ​പ​ക​മാ​യ​പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ​ള്ളി​വാ​സ​ല്‍ സെ​ന്‍റ് ആ​ന്‍​സ് ദേ​വാ​ല​യ​മാ​ണ് കോ​ണ്‍​ക്രീ​റ്റ് കു​രി​ശ് ഇ​വി​ടെ സ്ഥാ​പി​ച്ച​ത്.

ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദു​ഖഃ​വെ​ള്ളി​യാ​ഴ്ച നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ ഈ ​മ​ല ക​യ​റി ആ​രാ​ധ​ന ന​ട​ത്താ​റു​ണ്ട്. സം​ഭ​വം സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കു​വാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ദേ​വാ​ല​യ നേ​തൃ​ത്വം.

Tags : District News Nattuvishesham unruly behavior climbing cross

Recent News

Corehub Up